‘വിലായത്ത് ബുദ്ധ’ പൃഥ്വിരാജ് ചിത്രം; ഒക്‌ടോബറോടെ ആരംഭിക്കും

By Siva Prasad, Special Correspondent (Film)
  • Follow author on
'Vilayath Budha' Prithviraj movie; Filming will begin in October
Ajwa Travels

അന്തരിച്ച സംവിധായകന്‍ സച്ചി അവശേഷിപ്പിച്ചുപോയ സ്വപ്‌ന ചിത്രം ‘വിലായത്ത് ബുദ്ധ’ ഒക്‌ടോബറോടെ ചിത്രീകരണം ആരംഭിക്കും. ജിആര്‍ ഇന്ദുഗോപന്റെ ‘വിലായത്ത് ബുദ്ധ’ എന്ന ലഘുനോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന തിരക്കഥയെ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. സച്ചിയുടെ അസോസിയേറ്റായിരുന്നു ജയന്‍ നമ്പ്യാർ.

ജിആര്‍ ഇന്ദുഗോപനൊപ്പം രാജേഷ് പിന്നാടനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നേരത്തെ ‘പകിട’ എന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ ആളാണ് രാജേഷ്. ‘വിലായത്ത് ബുദ്ധ’ നോവല്‍ വായിച്ചയുടന്‍ മനസില്‍ അതൊരു സിനിമാ പ്രൊജക്റ്റായി തീരുമാനിച്ചുറപ്പിച്ച് സച്ചി തന്നെ വിളിക്കുകയായിരുന്നുവെന്ന് ഇന്ദുഗോപന്‍ മുൻപ് പറഞ്ഞിട്ടുണ്ട്.

നേരത്തെ തീരുമാനിച്ചിരുന്ന ഈ സിനിമ ‘അയ്യപ്പനും കോശിയും’ റിലീസിന്റെ ഒന്നാംവാര്‍ഷിക ദിനത്തിലാണ് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. അനൗണ്‍സ്‍മെന്റ് പോസ്‌റ്ററിനൊപ്പം അന്ന് പൃഥ്വിരാജ് കുറിച്ചത്; ‘അയ്യപ്പന്‍റെയും കോശിയുടെയും ഒരു വര്‍ഷം! ഇത് സച്ചിയുടെ സ്വപ്‌നമായിരുന്നു. ഇത് നിനക്കുവേണ്ടിയാണ് സഹോദരാ. സച്ചിയുടെ ഓർമകൾക്ക് മുന്നില്‍ ജയന്‍ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നായിരുന്നു.

വിലായത്ത് ബുദ്ധയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന വരികളായാണ് ഇത് സിനിമാസ്വാദകർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഉർവശി തീയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'Vilayath Budha' Prithviraj movie; Filming will begin in October

സംഗീതം ജേക്‌സ് ബിജോയ്‌. ക്യാമറ ചലിപ്പിക്കുന്നത് ജോമോൻ ടി ജോൺ ആണ്. പ്രൊജക്റ്റ്‌ ഡിസൈനർ – ബാദുഷ എൻഎം, ആർട്ട്‌ ഡയറ്കടർ – മോഹൻദാസ്, പ്രൊഡക്ഷൻ കൺട്രോളർ – എസ് മുരുകൻ, സൗണ്ട് ഡിസൈനർ – വിഷ്‌ണു ഗോവിന്ദ് & ശ്രീ ശങ്കർ, മേക്കപ്പ് – റോണെക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം – സുജിത് സുധാകരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, ലൈൻ പ്രൊഡ്യൂസർ- സീതാലക്ഷ്‌മി, സ്‌റ്റിൽസ് – സിനറ്റ് സേവ്യർ, പിആർഒ പി ശിവപ്രസാദ് എന്നിവരാണ്.

Most Read: മധുപാൽ വിശദമാക്കുന്നു: ഞാൻ ലക്ഷദ്വീപിനൊപ്പം; എന്ത് കൊണ്ട്?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE