അരുണാചലിലെ ഗ്രാമം ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശത്ത്; പ്രതികരണവുമായി ഇന്ത്യ

By Trainee Reporter, Malabar News
Village in Arunachal Pradesh under Chinese control
Ajwa Travels

ന്യൂഡെൽഹി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന യുഎസ്‌ റിപ്പോർട്ടിനോട് പ്രതികരിച്ച് ഇന്ത്യ. യഥാർഥ നിയന്ത്രണരേഖയോട് ചേർന്ന ഇന്ത്യൻ ഭൂമിയിൽ അവകാശവാദം ഉന്നയിക്കാൻ ചൈന തന്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് എന്നായിരുന്നു പ്രതിരോധ ആസ്‌ഥാനമായ പെന്റഗൺ യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്. എന്നാൽ, ഇന്ത്യൻ അതിർത്തിക്കുള്ളിൽ ചൈന നിർമിച്ചതായി പറയുന്ന 100 വീടുകൾ അടങ്ങുന്ന ഗ്രാമം ചാനിനെസ് നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്ന് ഇന്ത്യൻ സുരക്ഷാ ഏജൻസികളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.

അപ്പൻ സുബൻസിരി ജില്ലയിലെ തർക്ക പ്രദേശത്തുള്ള ഗ്രാമം ചൈനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണെന്ന് റിപ്പോർട്ടുകളോട് പ്രതികരിച്ച് കൊണ്ട് വൃത്തങ്ങൾ വ്യക്‌തമാക്കി. നാല് വർഷങ്ങളായി ചൈന മേഖലയിൽ ഒരു സൈനിക പോസ്‌റ്റ്‌ നിലനിർത്തുന്നുണ്ട്. അടുത്ത സമയത്ത് നിർമാണങ്ങൾ ഒന്നും നടന്നിട്ടില്ല. ആറ് പതിറ്റാണ്ട് മുൻപ് ചൈന കയ്യടക്കിയ പ്രദേശത്താണ് ഗ്രാമം നിർമിച്ചിരിക്കുന്നത് എന്നും സുരക്ഷാ വൃത്തങ്ങൾ വ്യക്‌തമാക്കി.

2020ൽ ഇന്ത്യയിലെ അരുണാചൽ പ്രദേശിനും ടിബറ്റ് സ്വയംഭരണ മേഖലയ്‌ക്കും ഇടയിലുള്ള തർക്ക പ്രദേശത്ത് ചൈന നൂറോളം വീടുകൾ ഉണ്ടാക്കിയെന്നായിരുന്നു പെന്റഗൺ റിപ്പോർട്. കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമ്പോഴും നിയന്ത്രണരേഖയില്‍ ആധിപത്യം സ്‌ഥാപിക്കാന്‍ ചൈന ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രുണാചൽ സർക്കാരുമായി ബന്ധപ്പെട്ടവർ ഇത് സ്‌ഥിരീകരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കൃത്യമായ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.

Most Read: എജിയുടെ രാജി അംഗീകരിച്ചു; സിദ്ദുവിന്റെ ആവശ്യത്തിന് വഴങ്ങി പഞ്ചാബ് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE