വികെ ശശികല ജനുവരി 27ന് ജയിൽ മോചിതയാകും

By Staff Reporter, Malabar News
vk-sasikala
Ajwa Travels

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന വികെ ശശികല ജയിൽ മോചിതയാകുന്നു. ജനുവരി 27ന് ശശികല ജയിൽ മോചിതയാകുമെന്നാണ് സൂചന. ശശികലയുടെ അഭിഭാഷകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുപ്രീം കോടതി വിധിച്ച പിഴത്തുക അടച്ചാൽ 2021 ജനുവരി 27ന് ശശികലക്ക് ജയിൽ മോചിതയാകാമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

തുടർന്ന് പിഴയടക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് ശശികല ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ അപേക്ഷ നൽകി. കോടതി അനുമതി നൽകിയതോടെ 10.1 കോടി രൂപയുടെ ചെക്ക് ശശികലയുടെ അഭിഭാഷകൻ സമർപ്പിച്ചു. ഇതിന് പിന്നാലെ ശശികല ജനുവരിയിൽ തന്നെ ജയിൽമോചിതയാകുമെന്ന വാർത്തകളും പുറത്തുവന്നു. തമിഴ്‌നാട്ടിൽ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ശശികലയുടെ ജയിൽ മോചനം.

Read Also: ഓൺലൈൻ വായ്‌പാ തട്ടിപ്പ്; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE