‘തോർത്തുമുണ്ട് വാങ്ങാൻ എന്റെ വക 25’; ജലീലിനെ പരിഹസിച്ച് വിടി ബൽറാം

By Desk Reporter, Malabar News
The dress code should be changed in such a way that liberties are allowed; VT Balram
Ajwa Travels

തിരുവനന്തപുരം: ചോദ്യം ചെയ്യലിനായി എൻഐഎ വിളിച്ചുവരുത്തിയ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് വിടി ബൽറാം എംഎൽഎ. ജലീലിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ താൻ 25 രൂപ നൽകാമെന്നായിരുന്നു ബൽറാമിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലാണ് ബൽറാം ജലീലിനെ പരിഹസിച്ച് രം​ഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് “വിശദീകരണം നൽകാൻ” പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?
#EnteVaka25

അതേസമയം, ജലീൽ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്‌ലിം ലീ​ഗ് നേതാവും മുൻ എംഎൽഎയുമായ കെപിഎ മജീദ് പറഞ്ഞു. എൻഐഎ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവതരമായ കാര്യമാണ്. ജലീൽ തെറ്റ് ചെയ്‌തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

അന്വേഷണ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ന് പുലർച്ച ആറു മണിക്കാണ് ജലീൽ എൻഐഎ ഓഫീസിൽ എത്തിയത്. മുൻ എംഎൽഎ എഎം യൂസഫിന്റെ കാറിലാണ് ജലീൽ ഓഫീസിൽ എത്തിയത്. സ്വർണം അല്ലെങ്കിൽ ഏതെങ്കിലും ഹവാല ഇടപാടുകൾ മതഗ്രന്ഥത്തിന്റെ മറവിൽ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ മറ്റ് പ്രതികളെ എൻഫോഴ്‍സ്‍മെന്റ് ചോദ്യം ചെയ്‍തതിൽ മന്ത്രിക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

Related News: അതീവ ​ഗൗരവതരം, നാണം കെടാതെ ജലീൽ രാജിവെക്കണം; ചെന്നിത്തല

എൻഐഎ ചോദ്യം ചെയ്യുന്നുവെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പികെ കുഞ്ഞാലിക്കുട്ടിയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജലീലിന്റെ രാജി ആവശ്യപ്പെട്ട് വീണ്ടും രം​ഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE