കാത്തിരിപ്പിന് വിട; വാട്‌സ്ആപ്പ് പണമിടപാട് യാഥാർഥ്യമായി

By Trainee Reporter, Malabar News
Ajwa Travels

രാജ്യത്തെ 20 മില്യൺ ആളുകൾക്ക് ഇനി മുതൽ വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം. എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ പുതിയ സംവിധാനം നിലവിൽ വന്നത്. സന്ദേശം അയക്കുന്നത് പോലെ എളുപ്പത്തിൽ പണം കൈമാറാനുള്ള സംവിധാനവുമാണ് നിലവിൽ വന്നിരിക്കുന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷനും യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) കഴിഞ്ഞ നവംബറിൽ തന്നെ പണമിടപാട് സംവിധാനമൊരുക്കാൻ വാട്‌സ്ആപ്പിന് അനുമതി നൽകിയിരുന്നു.

വാട്‌സ്ആപ്പ് വഴി പണമിടപാടിനുള്ള സൗകര്യം നിലവിൽ വന്നതോടെ രാജ്യത്ത് ഡിജിറ്റൽ സംവിധാനം കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലകകളിൽ കൂടി ഈ സംവിധാനത്തിന് കൂടുതൽ പ്രചാരം ലഭിക്കും. വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം യാഥാർഥ്യമായതോടെ വാട്‌സ്ആപ്പ് വഴിയുള്ള ഷോപ്പിംഗ് സൗകര്യങ്ങളും ഉടൻ എത്തുമെന്നാണ് കരുതുന്നത്. ഇതിന് വേണ്ടിയുള്ള ഷോപ്പിംഗ് ബട്ടണും മറ്റു ഫീച്ചറുകളും വാട്‌സാപ്പ് നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.

Read also: കേന്ദ്രം സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടും; മഹാരാഷ്‍ട്ര ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE