മലപ്പുറത്ത് നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കും; കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
Kunhalikutty
Ajwa Travels

മലപ്പുറം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ നിന്ന് എൽഡിഎഫിന് കിട്ടുന്നത് വട്ടപ്പൂജ്യം ആയിരിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് തവനൂർ നിയോജക മണ്ഡലം കൺവൻഷൻ നരിപ്പറമ്പിൽ ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

തവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. സിപിഎം എന്നാൽ പാവങ്ങൾക്കു വേണ്ടിയുള്ള പാർട്ടി എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് സ്‌ഥിതി മാറി. മുതലാളിമാരും കരിഞ്ചന്തക്കാരും പണക്കാരുമാണ് അവരുടെ സ്‌ഥാനാർഥികൾ എന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

സ്വന്തക്കാർക്ക് ജോലി നൽകുന്ന കാഴ്‌ചയാണ് എൽഡിഎഫ് ഭരണകാലത്ത് കണ്ടത്. മറുവശത്ത് ചെറുപ്പക്കാരായ നൂറുകണക്കിന് ആളുകൾ സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴയുന്ന കാഴ്‌ചയായിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ജനം ഇതിനെല്ലാം എതിരെ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു.

Also Read:  കോഴിക്കോട് ലക്ഷങ്ങളുടെ കുഴൽപ്പണം പിടികൂടി; രണ്ടുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE