കോഴിക്കോട്: വ്യത്യസ്‌ത ഇടങ്ങളിലായി രണ്ട് പേരെ കുഴൽപ്പണവുമായി പോലീസ് അറസ്‌റ്റ് ചെയ്‌തു. പൂനൂർ പാടത്തും കുഴിയിൽ അർഷാദ്, ആവിലോറ തടത്തിൽ റാഫിദ് എന്നിവരാണ് പിയിലായത്. രണ്ടുപേരിൽ നിന്നായി 8,24,000 രൂപ പോലീസ് കണ്ടെടുത്തു. കോഴിക്കോട് റൂറൽ എസ്‌പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
പൂനൂർ വെച്ച് ഇന്നലെ വൈകീട്ടാണ് 3,20,000 രൂപയുമായി പൂനൂർ പാടത്തും കുഴിയിൽ അർഷാദിനെ ബാലുശ്ശേരി എസ്ഐ പിടികൂടിയത്. താമരശ്ശേരി, കാരാടിയിൽ വെച്ചാണ് ആവിലോറ, തടത്തിൽ റാഫിദിനെ താമരശ്ശേരി എസ്ഐയും സംഘവും വലയിലാക്കിയത്.
കോഴിക്കോട് ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിൽ വിതരണം ചെയ്യാനുള്ളതായിരുന്നു പണമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് റൂറൽ ജില്ലയിൽ മാത്രം ഈ മാസം ഇത് അഞ്ചാമത്തെ തവണയാണ് കുഴൽപ്പണം പിടികൂടുന്നത്.
താമരശ്ശേരി ഡിവൈഎസ്‌പി എൻസി സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ ബാലുശ്ശേരി എസ്ഐ ഷാജു, താമരശ്ശേരി എസ്ഐ മുരളീധരൻ, സ്‌പെഷ്യൽ സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, സുരേഷ് വികെ, ഗംഗാധരൻ സിഎച്ച്, രാജീവൻ കെപി, ഷാജി വിവി, എഎസ്ഐ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും പോലീസ് അറിയിച്ചു.
Malabar News: തിരഞ്ഞെടുപ്പ്; മലപ്പുറത്ത് സുരക്ഷക്കായി 3303 പോലീസ് ഉദ്യോഗസ്‌ഥരും 9 കമ്പനി കേന്ദ്ര സേനയും