ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ബൈഡന് കൈമാറും; ട്വിറ്റർ

By Desk Reporter, Malabar News
jo-biden_2020-Nov-21
Ajwa Travels

വാഷിംഗ്‌ടൺ: ഡൊണാൾഡ് ട്രംപ് തോൽവി സമ്മതിച്ചില്ലെങ്കിലും ഔദ്യോഗിക അക്കൗണ്ടുകൾ ജോ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ. സ്‌ഥാനമൊഴിയാൻ തയ്യാറാകാതെ ജയിച്ചത് താനാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് യുഎസ് പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ബൈഡന് നൽകുമെന്ന് ട്വിറ്റർ വ്യക്‌തമാക്കിയത്‌.

@POTUS എന്നതാണ് പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട്. വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട മറ്റ് ട്വിറ്റർ അക്കൗണ്ടുകളായ @whitehouse, @VP, @FLOTUS എന്നിവയും ബൈഡൻ സ്‌ഥാനമേൽക്കുന്നതോടെ പുതിയ പ്രസിഡണ്ടിന്റെ ഓഫീസിന് കൈമാറും.

ബൈഡൻ ചുമതലയേൽക്കുന്ന 2021 ജനുവരി 20 മുതൽ വൈറ്റ് ഹൗസിന്റെ ട്വിറ്റർ അക്കൗണ്ട് പുതിയ പ്രസിഡണ്ടിന് കൈമാറാനുള്ള തയ്യാറെടുപ്പുകൾ ട്വിറ്റർ നടത്തിവരികയാണ്. 2017ൽ പ്രസിഡണ്ടിന്റെ അധികാര കൈമാറ്റ സമയത്തെ നടപടിക്രമങ്ങൾ തന്നെയായിരിക്കും ഇത്തവണയും പിന്തുടരുക. നാഷണൽ ആർക്കൈവ്സ് ആൻഡ് റെക്കോർഡ്‌സ് അഡ്‌മിനിസ്ട്രേഷന്റെ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഇതെന്നും ട്വിറ്റർ വക്‌താവ്‌ അറിയിച്ചു.

National News:  ദിവസവും 12 മണിക്കൂര്‍ ജോലി; നിയമ ഭേദഗതിയുടെ കരട് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE