ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ കൈത്താങ്ങാവുക; എസ്‌വൈഎസ്‍

By Desk Reporter, Malabar News
Young people can help in disaster relief; SYS
Ajwa Travels

മലപ്പുറം: ദുരന്ത നിവാരണ രംഗത്ത് യുവാക്കൾ മാതൃകയാകണമെന്നും പരിശീലനം നേടാൻ തയ്യാറാകണമെന്നും തിരഞ്ഞെടുക്കപ്പെട്ട സംഘടനാ അംഗങ്ങൾക്ക് ദുരന്ത നിവാരണ പരിശീലനം നൽകുന്ന ചടങ്ങിൽ സംസാരിക്കവേ എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി പറഞ്ഞു.

11 സോണുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 650 അംഗങ്ങളാണ് ഓൺലൈൻ പരിശീലനത്തിൽ പങ്കെടുത്തത്. വിദഗ്‌ധ പരിശീലനം തുടർച്ചയായി ലഭിക്കുന്ന ഈ അംഗങ്ങളാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്വാന്തനം എമർജൻസി ടീം അംഗങ്ങളായി പ്രവർത്തിക്കുന്നത്.

രണ്ട് ഘട്ടങ്ങളിലായി സംസ്‌ഥാന തലത്തിൽ സംഘടിപ്പിച്ച പരിശീലനത്തിന്റെ തുടർച്ചയായാണ് പരിശീലന സംഗമം സംഘടിപ്പിച്ചത്. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളെ അതിജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രൈനിംഗ് സംഘടിപ്പിച്ചത്. കവളപ്പാറ ദുരന്തസമയത്തും പ്രളയ സമയത്തും സ്‌തുത്യർഹമായ സേവനങ്ങളാണ് സാന്ത്വനം വളണ്ടിയർമാർ നിർവഹിച്ചത്. കോവിഡ് മരണങ്ങൾ നടക്കുമ്പോഴും ഈ അംഗങ്ങൾ സമൂഹത്തിന് വലിയ ആശ്വാസമാകുന്നുണ്ട്. ജില്ലയിൽ ഇത് വരെ 667 കോവിഡ് മരണാനന്തര ചടങ്ങുകൾക്കാണ്സാന്ത്വനം എമർജൻസി ടീം നേതൃത്വം നൽകിയത്.’ –സംഘടനാ നേതൃത്വം പറഞ്ഞു.

എസ്‌വൈഎസ്‍ ഈസ്‌റ്റ് ജില്ലാ സെക്രട്ടറി വിപിഎം ഇസ്ഹാഖ് ഉൽഘാടനം നിർവഹിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ നിസാം മൂന്നിയൂർ പരിശീലനത്തിന് നേതൃത്വം നൽകി. സയ്യിദ് ശിഹാബുദ്ധീൻ അഹ്‌സനി, സയ്യിദ് മുർതള ശിഹാബ് തങ്ങൾ തിരൂർക്കാട്, സയ്യിദ് ഹൈദരലി തങ്ങൾ എടവണ്ണ, കെ നജ്‌മുദ്ധീൻ സഖാഫി പൂക്കോട്ടൂർ, ജാഫർ അഹ്‌സനി എന്നിവർ പരിശീലന പരിപാടിയിൽ സംസാരിച്ചു.

Most Read: താലിബാന്റെ പോലുള്ള ഭരണം; കേന്ദ്രമന്ത്രിയുടെ അറസ്‌റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE