ഇന്‍സ്‌റ്റഗ്രാം പരിചയം; പെണ്‍കുട്ടിയുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവ് അറസ്‌റ്റിൽ

By News Desk, Malabar News
girl was stopped and attacked during the scooter journey
Ajwa Travels

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിലെത്തി മോഷണം നടത്തിയ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് തങ്ങള്‍സ് റോഡ് ചാപ്പയില്‍ തലനാര്‍തൊടുകയില്‍ അറഫാന്‍ (19) ആണ് കസബ പോലീസിന്റെ പിടിയിലായത്.

ഇന്‍സ്‌റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് എടിഎം കാര്‍ഡ് മോഷ്‌ടിച്ച് പണം പിന്‍വലിച്ച കേസിലാണ് അറസ്‌റ്റ്. മാത്തോട്ടം സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രതി ഇന്‍സ്‌റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി അമ്മയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി.

എടിഎം കാര്‍ഡ് സൂക്ഷിച്ച കവറിനുള്ളില്‍ പിന്‍നമ്പര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കണ്ടെത്തിയ പ്രതി കാര്‍ഡ് മോഷ്‌ടിച്ച ശേഷം മൂന്ന് എടിഎം കൗണ്ടറുകളില്‍ നിന്നായി 45,500 രൂപ പിന്‍വലിക്കുകയായിരുന്നു. പണം പിന്‍വലിച്ച് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലെത്തി എടിഎം കാര്‍ഡ് തിരികെ വെച്ചു.

പണം നഷ്‌ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ഇന്‍സ്‌റ്റഗ്രാം സുഹൃത്ത് പിടിയിലായത്. പണം പിന്‍വലിച്ച എടിഎം കൗണ്ടറുകളിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് അറഫാനാണ് പണം കവര്‍ന്നതെന്ന് മനസിലായത്. തുടര്‍ന്ന് കസബ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരേ നേരത്തെയും കേസുകളുണ്ടെന്ന് എസ്ഐ പറഞ്ഞു.

Read Also: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; വയസ്‌ ഇളവ് നൽകി സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE