കോഴിക്കോട്: ജില്ലയിൽ ഭാര്യയുടെ വീടിന് തീയിട്ട് യുവാവ് ആത്‌മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് കൊളാവി പാലം സ്വദേശി അനിൽ കുമാറാണ് ആത്‌മഹത്യക്ക് ശ്രമിച്ചത്. ഭാര്യയുടെ സഹോദരന്റെ ഉടമസ്‌ഥതയിലുള്ള വീടിനാണ് ഇയാൾ തീയിട്ടത്.
ഇന്ന് പുലർച്ചെ 4.30ഓടെയാണ് സംഭവം നടന്നത്. വീടിന് തീയിട്ട ശേഷം അനിൽ കുമാർ സ്വയം ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
വീടിന് തീ കൊടുത്തതിന് പിന്നാലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും ബൈക്കിനും തീപിടിക്കുകയും ചെയ്‌തു. നേരത്തെയും ഇയാൾ ഇത്തരത്തിൽ അതിക്രമം നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്‌തമാക്കി.
Read also: നടിയെ ആക്രമിച്ച കേസ്; പ്രതി വിജീഷിന് ജാമ്യം