സൗദിയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറില്‍ 9 മരണം

By Team Member, Malabar News
saudi covid
Representational image
Ajwa Travels

റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ 9 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,62,979 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ ആകെ മരണസംഖ്യ 6,239 ആയി.

കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് മുക്‌തരായ ആകെ ആളുകളുടെ എണ്ണം 182 ആണ്. രാജ്യത്തെ ആകെ കോവിഡ് ബാധിതരില്‍ 3,54,263 ആളുകളും നിലവില്‍ കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 2,477 ആയി കുറഞ്ഞു. ഇവരില്‍ 354 ആളുകള്‍ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ഗുരുതരാവസ്‌ഥയില്‍ ചികിൽസയില്‍ കഴിയുകയാണ്.

രാജ്യത്ത് നിലവില്‍ കോവിഡ് ബാധിതരാകുന്ന ആളുകളേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്‌തരാകുന്നുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ ദിവസങ്ങളിലായി മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നത് രാജ്യത്ത് ആശങ്കകള്‍ക്ക് അയവ് നല്‍കുന്നുണ്ട്. 97.6 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. മരണനിരക്ക് 1.7 ശതമാനവും. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തത് റിയാദിലാണ്. 43 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചത്.

Read also : അഫ്ഗാന്‍ സുരക്ഷാസേനയുടെ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE