കണ്ണൂർ: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ വാഹന പരിശോധനക്കിടെ 120 കിലോ ലഹരി വസ്തുക്കൾ പിടികൂടി. പച്ചക്കറിയുടെ മറവിൽ കടത്താൻ ശ്രമിച്ച 12,000 പാക്കറ്റ് ലഹരി വസ്തുക്കളാണ് കണ്ടെടുത്തത്. സംഭവത്തിൽ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചക്കരക്കല്ല് സ്വദേശി മുട്ടിണ്ട വളപ്പിൽ ഇസ്മയിൽ, രാജസ്ഥാൻ സ്വദേശി സാക്കിർ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
Read also: കെഎസ്ആർടിസി; ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ ഒഴിവാക്കാൻ തീരുമാനം