ഇടുക്കി: പ്രണയം നിരസിച്ചതിനെ തുടർന്ന് 17കാരിയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ച് 18കാരൻ. മൂന്നാറിലാണ് സംഭവം. പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവും ആത്‌മഹത്യക്ക് ശ്രമിച്ചു. ഇരുവരും നിലവിൽ ആരോഗ്യനില ഗുരുതരമായി ആശുപത്രിയിൽ കഴിയുകയാണ്.
മൂന്നാർ ടൗൺ സ്വദേശിയായ വിദ്യാർഥിയാണ് പെൺകുട്ടിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇരുവരും മാട്ടുപ്പെട്ടി കൊരണ്ടക്കാട് സ്‌കൂളിലെ വിദ്യാർഥികളാണ്. ഇന്ന് വെകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. ക്‌ളാസ് കഴിഞ്ഞ് സ്‌കൂൾ ബസിൽ വീടിന് സമീപത്ത് ഇറങ്ങിയ പെൺകുട്ടിയെ യുവാവ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയെ കുത്തിയ കത്തി ഉപയോഗിച്ച് തുടർന്ന് യുവാവ് സ്വയം കഴുത്ത് മുറിക്കുകയും, കൈത്തണ്ട മുറിക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടിയെ കോയമ്പത്തൂർ ആശുപത്രിയിലേക്കും, യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ സംഭവത്തിൽ മൂന്നാർ ഡിവൈഎസ്‌പി കെആർ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.
Read also: നിപ പ്രതിരോധം; പ്രത്യേക ആക്ഷൻ പ്‌ളാൻ രൂപീകരിക്കാൻ ആരോഗ്യവകുപ്പ്