വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ലോകകപ്പ് താരം തന്‍മയ് ശ്രീവാസ്‌തവ

By Staff Reporter, Malabar News
sports image_malabar news
Tanmay Srivastava
Ajwa Travels

വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ 2008ലെ അണ്ടര്‍-19 ലോകകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമായിരുന്നു തന്‍മയ് ശ്രീവാസ്‌തവ. എന്നാല്‍ പിന്നീട് വിരാട് കോഹ്‌ലി ഇന്ത്യന്‍ ക്രിക്കറ്റിന്റെ നായകനായി വളര്‍ന്നെങ്കിലും തന്‍മയ് ശ്രീവാസ്‌തവക്ക് പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. എന്നാലിതാ ഈ മുന്‍ ലോകകപ്പ് ഹീറോ ഇപ്പോള്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് 30കാരനായ തന്‍മയ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ക്രിക്കറ്റ് കളിക്കളത്തോട് വിടപറയാന്‍ സമയമായതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘ജൂനിയര്‍ ക്രിക്കറ്റ്, രഞ്‌ജി ട്രോഫി എന്നിവ കളിച്ച് ഈ വര്‍ഷങ്ങളില്‍ എനിക്ക് ഏറ്റവും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചു, ഏറ്റവും പ്രധാനമായി 2008 അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ലോകകിരീടം ഇന്ത്യയിലെത്തിക്കാനും സാധിച്ചു’, അദ്ദേഹം തന്റെ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

കൂടാതെ മൈതാനത്തും പുറത്തും തനിക്ക് നല്ല ഓര്‍മ്മകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം തന്റെ അച്ഛന്റെ വാക്കുകളെയും സ്‌മരിച്ചു. ‘കുട്ടിക്കാലത്ത്, അച്ഛന്‍ എന്നെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുപോയപ്പോള്‍, പലതവണ എനിക്ക് പരിക്കേറ്റതിനാല്‍ കളിക്കാന്‍ കഴിഞ്ഞില്ല. ജീവിതത്തില്‍ ഒരു വീഴ്‌ച നേരിടേണ്ടിവരുന്ന നിമിഷങ്ങള്‍ ഇതുപോലെയുണ്ടാകുമെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട്, അതില്‍ ദുര്‍ബലരാകരുത്, മറിച്ച് ശക്തമായി മടങ്ങിവരാന്‍ സാധിക്കണം’, ശ്രീവാസ്‌തവ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ കൂട്ടിച്ചേര്‍ത്തു.

2008 ലെ അണ്ടര്‍ 19 ലോകകപ്പില്‍ 52.40 ശരാശരിയില്‍ 262 റണ്‍സാണ് ഈ ഇടംകൈയന്‍ ബാറ്റ്‌സ്‍മാൻ അടിച്ചെടുത്തത്. വെറും 6 മത്സരങ്ങളില്‍ നിന്നായിരുന്നു ഈ നേട്ടം. ഫസ്‌റ്റ് ക്‌ളാസ് ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിനായി കളിച്ച ഇദ്ദേഹം 90 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 4918 റണ്‍സ് നേടിയിട്ടുണ്ട്.

തന്റെ പതിനൊന്നാം വയസിലാണ് തന്‍മയ് ശ്രീവാസ്‌തവ ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്നത്. ഇന്ത്യയുടെ അണ്ടര്‍ 15 ടീമിനെയും ഇദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്.

Read Also: പ്രീമിയര്‍ ലീഗില്‍ ഇന്ന് തീപാറും; മാഞ്ചസ്‌റ്ററും ചെല്‍സിയും നേര്‍ക്കുനേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE