‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം 

By Staff Reporter, Malabar News
malabarnews-dilipghosh
Dilip Ghosh

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ യുപിയും, ബീഹാറും മമതയുടെ ബംഗാളുമായി ഉപമിച്ചതോടെ സമൂഹ മാദ്ധ്യമങ്ങളില്‍ അടക്കം ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ബംഗാളില്‍ ബിജെപി നേതാവ് പോലീസ് സ്‌റ്റേഷന് മുന്‍പില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിക്കുക ആയിരുന്നു ദിലീപ് ഘോഷ്. ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും പോലെ പശ്ചിമ ബംഗാള്‍ മാഫിയ ഭരണത്തിലേക്ക് നീങ്ങുകയാണ്. ബംഗാളില്‍ നിയമവാഴ്‌ച അനുദിനം മോശമാവുന്നു.

പോലീസ് സ്‌റ്റേഷന് മുന്‍പില്‍ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചത് നാണക്കേടാണ്. കൊലപാതകത്തില്‍ പോലീസിനും പങ്കുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ 120 ബിജെപി പ്രവര്‍ത്തകരോളം കൊല്ലപ്പെട്ടു. ദിലീപ് ഘോഷ് പറഞ്ഞു.

അതേ സമയം ദിലീപ് ഘോഷിന്റെ പ്രസ്‌താവനയെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തു വന്നു. ബിജെപി അധികാരത്തില്‍ ഇരിക്കുന്ന യുപിയും ബീഹാറും മാഫിയ ഭരണത്തിന് കീഴിലാണെന്ന് അദ്ദേഹം സമ്മതിച്ചത് നല്ല കാര്യമാണെന്ന് ആയിരുന്നു തൃണമൂല്‍ നേതൃത്വം അഭിപ്രായപ്പെട്ടത്. ഒരു വട്ടമെങ്കിലും സത്യം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

Read Also: 500 മണിക്കൂർ കാത്തിരിക്കാനും തയ്യാർ; രാഹുലിനെ ഹരിയാന അതിർത്തിയിൽ തടഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE