ആരോഗ്യവകുപ്പിൽ കസേരക്കളി; ലോങ്ങ് ലീവിന് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

വ്യാഴാഴ്‌ചയാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്‌ഥാനത്ത്‌ നിന്ന് റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തത്‌.

By Senior Reporter, Malabar News
Reena, K. Muraleedharan
ഡോ. റീന, കെ. മുരളീധരൻ

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ആസ്‌ഥാനത്ത് കസേരക്കളി തുടരുന്നു. സർക്കാർ നിയമിച്ച താൽക്കാലിക ഡയറക്‌ടർ ഡോ. മീനാക്ഷി സ്‌ഥാനത്ത്‌ നിന്ന് മാറാത്തതിനാൽ ഇന്നലെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണലിന്റെ ഉത്തരവുമായി എത്തിയ ഡോ. റീനയ്‌ക്ക് ഡിഎച്ച്എസിന്റെ കസേരയിൽ ഇരിക്കാനായില്ല.

വ്യാഴാഴ്‌ചയാണ് ആരോഗ്യവകുപ്പ് ഡയറക്‌ടർ സ്‌ഥാനത്ത്‌ നിന്ന് റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രൈബ്യൂണൽ സ്‌റ്റേ ചെയ്‌തത്‌. ഇന്നലെ രാവിലെ 9.30ഓടെ ഉത്തരവ് പകർപ്പുമായി റീന ഡിച്ച്എസ് ആസ്‌ഥാനത്തെത്തി. പകരം ചുമതലയുള്ള മീനാക്ഷി അതിനും മുന്നേ ഓഫീസിൽ ഉണ്ടായിരുന്നു. റീന ഉത്തരവ് കാണിച്ചെങ്കിലും മീനാക്ഷി കസേര ഒഴിഞ്ഞില്ല.

സർക്കാർ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന നിലപാടിലാണ് ഡോ. മീനാക്ഷി. ഇതോടെ ഓഫീസ് സമയം മുഴുവൻ റീന എതിർവശത്തെ കസേരയിൽ ഇരുന്നു. അതിനിടെ, ഡോ. വി. മീനാക്ഷി, വകുപ്പിലെ ദീർഘാവധികൾക്ക് നിയന്ത്രണം ഏർപ്പെടുത്തികൊണ്ട് ആദ്യ സർക്കുലർ പുറത്തിറക്കി. പകർച്ചവ്യാധി സാഹചര്യത്തിലാണ് നടപടി.

എല്ലാ മെഡിക്കൽ ഓഫീസർമാരും ആശുപത്രികൾ സന്ദർശിക്കണമെന്നും നിർദ്ദേശം നൽകി. ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കണമെന്നും ഡോക്‌ടർമാർ കൃത്യസമയത്ത് യുപിയിൽ എത്തണമെന്നും ഡയറക്‌ടർ നിർദ്ദേശിച്ചു. അതേസമയം, ഡയറക്‌ടർ തർക്കം മൂലം ഇന്നലെ നടക്കാനിരുന്ന പകർച്ചവ്യാധി അവലോകന യോഗം മുടങ്ങിയിരുന്നു.

Most Read| ഉടുമുണ്ടഴിച്ച് സ്‌ത്രീയുടെ നഗ്‌നത മറച്ച ഷാജി, ഇന്ന് മലയാളികളുടെ ഹീറോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE