മലപ്പുറം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിഘടന നിശ്ചയിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ നടത്തിയ സമരം അക്രമാസക്തമായി. കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്കാണ് മാർച്ച് നടന്നത്.
ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് മുതലക്കുളത്ത് നിന്ന് ജിഎസ്ടി ഓഫീസ് വരെയാണ് പ്രതിഷേധം നടന്നത്. ബാരിക്കേഡിന് മുകളിൽ പ്രവർത്തകർ ഡിവൈഎഫ്ഐ കൊടിനാട്ടി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്.
തൃശൂർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കലക്ട്രേറ്റ് മാർച്ചിനിടെ പോലീസിന്റെ ബാരിക്കേഡ് തകർക്കാൻ ശ്രമമുണ്ടായി. മലപ്പുറത്ത് പ്രതിഷേധത്തിനിടെ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഫ്ളക്സ് ബോർഡുകൾ പ്രതിഷേധക്കാർ വലിച്ചു കീറി. സിവി സ്റ്റേഷനിലേക്കായിരുന്നു മാർച്ച്.
Most Read| ‘ഓപ്പറേഷൻ തൂഫാൻ’; കൂടുതൽ ശക്തമാക്കാൻ കേരളം




































