മൂന്നര മാസത്തിനിടെ മാറ്റിയത് മൂന്ന് ഡയറക്‌ടർമാരെ; അതൃപ്‌തി അറിയിച്ച് വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന സ്‌നേഹിൽ കുമാറിനെ മാറ്റിയത് വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്‌തി അറിയിച്ചു.

By Senior Reporter, Malabar News
N Samsudheen
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്‌ടറെ മാറ്റിയതിൽ അതൃപ്‌തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ ഡയറക്‌ടറായിരുന്ന സ്‌നേഹിൽ കുമാറിനെ മാറ്റിയത് വിദ്യാഭ്യാസ മന്ത്രി അറിയാതെയാണെന്നാണ് പറയുന്നത്. വിഷയത്തിൽ ചീഫ് സെക്രട്ടറിയെ വിളിച്ച് മന്ത്രി അതൃപ്‌തി അറിയിച്ചു.

മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്‌ടർമാരാണ് വകുപ്പിൽ മാറി മാറി വന്നത്. അടിക്കടിയുള്ള മാറ്റം വകുപ്പിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നാണ് മന്ത്രിയുടെ അഭിപ്രായം. ഡിജിഇ പോസ്‌റ്റിൽ ചുരുങ്ങിയത് ഒരു വർഷമെങ്കിലും നിയമിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. പ്രശ്‌നം മുഖ്യമന്ത്രിയെ അറിയിക്കാനാണ് വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം.

വകുപ്പിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ സ്‌ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നാണ് മന്ത്രിയുടെ നിലപാട്. മൂന്നര മാസത്തിനിടെ മൂന്ന് ഡയറക്‌ടർമാരെ മാറ്റിയ വിദ്യാഭ്യാസ വകുപ്പിലെ ഭരണപരമായ തീരുമാനങ്ങൾ സംബന്ധിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ മാറ്റം മന്ത്രി അറിയാതെയാണ് നടന്നതെന്ന റിപ്പോർട്ടാണ് വിഷയത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

Most Read| മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE