കോഴിക്കോട്: സ്ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മചന്ദ്രന്. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറയേണ്ട വേദിയില്‍ പരാതികള്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിലവിലെ സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ് കെപിസിസി പ്രസിഡണ്ട്.
വടകരയിലെ കെകെ രമയുടെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പ്രതികരിച്ച മുല്ലപ്പള്ളി രമയുടെ സ്ഥാനാര്‍ഥിത്വത്തില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നും പറഞ്ഞു. രമ സ്ഥാനാര്‍ഥി ആകണമെന്ന് താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നു എന്നും രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
അതേസമയം നായർ സമുദായം ഒരിക്കലും മുഖ്യമന്ത്രി പിണറായി വിജയനോട് പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ല,’ മുല്ലപ്പള്ളി പറഞ്ഞു.
Read Also: തമിഴ്നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി