സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ല, കൂടുതൽ വെളിപ്പെടുത്തൽ പിന്നീട്; മുല്ലപ്പള്ളി

By Staff Reporter, Malabar News
mullappally-ramachandran
മുല്ലപ്പള്ളി രാമചന്ദ്രന്‍
Ajwa Travels

കോഴിക്കോട്: സ്‌ഥാനാര്‍ഥി പട്ടികയില്‍ പൂര്‍ണ തൃപ്‌തിയില്ലെന്ന് വ്യക്‌തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി മചന്ദ്രന്‍. അതിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും പറയേണ്ട വേദിയില്‍ പരാതികള്‍ അവതരിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിലവിലെ സര്‍വ്വേ ഫലങ്ങളില്‍ ആശങ്കയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇത്തവണ യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടുമെന്ന ആത്‌മവിശ്വാസത്തിലാണ് കെപിസിസി പ്രസിഡണ്ട്.

വടകരയിലെ കെകെ രമയുടെ സ്‌ഥാനാര്‍ഥിത്വത്തെ കുറിച്ച് പ്രതികരിച്ച മുല്ലപ്പള്ളി രമയുടെ സ്‌ഥാനാര്‍ഥിത്വത്തില്‍ യാതൊരുവിധ എതിര്‍പ്പുമില്ലെന്നും പറഞ്ഞു. രമ സ്‌ഥാനാര്‍ഥി ആകണമെന്ന് താന്‍ നേരത്തെ ആഗ്രഹിച്ചിരുന്നു എന്നും രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞുവെന്നും മുല്ലപ്പള്ളി വ്യക്‌തമാക്കി.

അതേസമയം നായർ സമുദായം ഒരിക്കലും മുഖ്യമന്ത്രി പിണറായി വിജയനോട് പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ല,’ മുല്ലപ്പള്ളി പറഞ്ഞു.

Read Also: തമിഴ്‌നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE