തിരുവനന്തപുരം: കിള്ളിപ്പാലത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംഘമെത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. ഇന്ന് വൈകിട്ട് ആറരയോടെയാണ് കിള്ളിപ്പാലത്തെ ആക്രിക്കടക്ക് തീപിടിച്ചത്. ബണ്ട് റോഡിന് സമീപമുള്ള ലക്ഷ്‌മി ഏജൻസീസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. നാല് വർഷത്തോളമായി ഇവിടെ പ്രവർത്തിക്കുന്ന സ്‌ഥാപനമാണിത്.
കാർഡ് ബോർഡുകളും പേപ്പറുകളും ഉൾപ്പടെയുള്ള വസ്‌തുക്കൾ കടയിൽ സൂക്ഷിച്ചിരുന്നു. ഇത് തീപിടിത്തം രൂക്ഷമാക്കി. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഞ്ചു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കാൻ ശ്രമം നടത്തുന്നത്.
Most Read| ഓണത്തിന് ആശ്വാസം; രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യും