കണ്ണൂർ: ബൈക്ക് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു വിദ്യാർഥി മരിച്ചു. കീഴൂർ കൂളിചെമ്പ്രയിൽ കാഞ്ഞിരത്തിങ്കൽ ഹൗസിൽ ആൽബർട്ട് ലൂക്കാസ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ പെരുവംപറമ്പ് കപ്പച്ചേരി വളവിൽ വെച്ചായിരുന്നു അപകടം.
പടിയൂരിലെ ക്ഷേത്രത്തിൽ ഉൽസവ പരിപാടി കഴിഞ്ഞു കൂട്ടുകാർക്കൊപ്പം മടങ്ങുകയായിരുന്ന ആൽബർട്ട് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ് സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചു വീണ ആൽബർട്ടിനെയും സഹയാത്രികൻ ആൽബിനെയും നാട്ടുകാർ ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ആൽബർട്ടിന്റെ ജീവൻ രക്ഷിക്കാനായില്ല.
രാജസ്‌ഥാൻ ജയ്‌പൂർ നിംസ് സർവകലാശാലയിൽ ബിഎ സൈക്കോളജി വിഭാഗം ഒന്നാം വർഷ വിദ്യാർഥിയാണ് ആൽബർട്ട് ലൂക്കാസ്. കാഞ്ഞിരത്തിങ്കൽ കെവി സിൽജുവിന്റെയും കെവി സിൽജയുടെയും മകനാണ്.
Most Read| ‘കൂടുതൽ വിനോദ സഞ്ചാരികളെ അയക്കണം’; ചൈനയോട് അഭ്യർഥിച്ചു മാലദ്വീപ് പ്രസിഡണ്ട്