ദുരന്തമുഖങ്ങളിലെ സ്ഥിരം രക്ഷകന്‍; സഹായം തേടിയുള്ള വിളികള്‍ക്ക് ഉത്തരം നല്കാന്‍ ഇനി കാപ്പാട്ടെ അഷ്റഫ് ഇല്ല

By Team Member, Malabar News
Malabarnews_ashraf
എ. ടി. അഷ്റഫ് തന്റെ ഹാം റേഡിയോ സ്റ്റേഷനിൽ
Ajwa Travels

കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തകനും ഹാം റേഡിയോ ഓപ്പറേറ്ററുമായ കാപ്പാട് അറബിത്താഴ എ.ടി അഷ്റഫ് (48) ബൈക്ക് യാത്രക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഇടമലയാറില്‍ നിന്ന് രണ്ട് ദിവസം മുന്‍പ് നാട്ടില്‍ എത്തിയ അദ്ദേഹം ബൈക്കില്‍ യാത്ര ചെയ്യവേ കോഴിക്കോട് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വഴിയോരത്ത് തളര്‍ന്ന് കിടന്ന അദ്ദേഹത്തെ കോവിഡ് ഭീതി കാരണം ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. പിന്നീട് പരിചയക്കാരെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുരന്ത ഭൂമികളിലടക്കം സദാ സേവനവുമായി അഷ്റഫ് എത്താറുണ്ടായിരുന്നു. പ്രളയ-പ്രകൃതി ദുരന്ത സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനും ലോക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് മരുന്നെത്തിക്കാനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

മലബാര്‍ അമച്വര്‍ റേഡിയോയുടെ പ്രവര്‍ത്തകനും കൂടിയായിരുന്നു അഷ്റഫ്. ഫയര്‍ ആന്റ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് ഫോഴ്സിന്റെ റീജണല്‍ ചീഫ് വാര്‍ഡനും റെഡ്‌ക്രോസ് പ്രവര്‍ത്തകനും ആയിരുന്ന അദ്ദേഹത്തിന് കോവിഡ് കാലത്തെ മികച്ച സേവനത്തിനുള്ള ഫയര്‍ ഫോഴ്സിന്റെ സത് സേവ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2011 ല്‍ കടലുണ്ടി പാലത്തില്‍ നിന്ന് മദ്രാസ് മെയില്‍ പുഴയില്‍ വീണുണ്ടായ അപകടത്തിലും അദ്ദേഹം സുഹൃത്തുക്കളോടൊപ്പം രക്ഷാപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു.
‘ആര്‍ക്കെങ്കിലും മരുന്ന് ആവശ്യം ഉണ്ടെങ്കില്‍ കാപ്പാട്ടെ അഷ്റഫിനെ അറിയിച്ചാല്‍ മാത്രം മതി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഹാം റേഡിയോയിലേക്ക് ഒരു ചെറിയ സന്ദേശം, അധികം വൈകാതെ മരുന്ന് ആവശ്യക്കാരന്റെ കൈയ്യിലെത്തും’. ഇങ്ങനെ സ്വയം മറന്ന് നിരവധി ജീവന്‍ രക്ഷിക്കാന്‍ പ്രയത്‌നിച്ച അദ്ദേഹത്തിന്റെ വിയോഗം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു.
പിതാവ്: ചെറുവലത്ത് പരേതനായ മൂസ, മാതാവ്: കുട്ടിബീ, ഭാര്യ: സുബൈദ, മക്കള്‍: മുഹമ്മദ് യാസീന്‍ മാലിക്ക്, ഫാത്തിമ നിലൂഫര്‍ മാലിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE