വളാഞ്ചേരിയിൽ 13.5 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയിൽ

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: വളാഞ്ചേരിയിൽ കുഴല്‍പ്പണവുമായി യുവാവ് അറസ്‌റ്റിൽ. ശ്രീകൃഷ്‌ണപുരം കാരാകുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്‌ണദാസ് (31) ആണ് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴല്‍പ്പണവുമായി പിടിയിലായത്. 13.5 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിലാണ് പണം കടത്തിയത്. ഡ്രൈവറുടെ സീറ്റിന് പുറകിൽ പ്രത്യേകം സജ്‌ജീകരിച്ച അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകി. പാലക്കാട് ജില്ലയിൽ നിരോധിത പുകയില കടത്തിയ കേസിലെ പ്രതിയാണ് കൃഷ്‌ണദാസെന്ന് പോലീസ് പറഞ്ഞു.

Malabar News:  പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE