കർഷകനിയമത്തിൽ പ്രതിഷേധം ശക്‌തം; നാളെ ദേശവ്യാപക സമരം

By Trainee Reporter, Malabar News
farmers-protest-malabarnews
പഞ്ചാബിലെ കർഷക പ്രതിഷേധം
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമത്തിനെതിരെ ആൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി പ്രഖ്യാപിച്ച ദേശവ്യാപക കർഷക സമരം വ്യാഴാഴ്‌ച നടക്കും. വിവിധ സ്‌ഥലങ്ങളിൽ റോഡ്, റെയിൽ ഗതാഗതങ്ങൾ തടസപ്പെടുമെന്ന് സമരക്കാർ വ്യക്‌തമാക്കി.

പ്രതിഷേധത്തിന് പിന്നാലെ നവംബർ 26നും 27നും ഡെൽഹി ചലോ മാർച്ചും സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡെൽഹി മാർച്ചിൽ പഞ്ചാബിൽ നിന്നും 40,000 കർഷകർ പങ്കെടുക്കും. നാളെ നടക്കുന്ന കർഷകപ്രതിഷേധത്തിന് ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്‌സിഐടിയു തുടങ്ങി പത്തോളം തൊഴിലാളി സംഘടനകൾ ഉൾപ്പെട്ട സംയുക്‌തവേദി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, പുതിയ കർഷക നിയമവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിയെ കാണാൻ എത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിനും കോൺഗ്രസ് എംഎൽഎമാർക്കും അനുമതി നിഷേധിച്ചതിനെ തുടർന്ന് ഇവർ ഡെൽഹിയിൽ ധർണ പ്രഖ്യാപിച്ചു.

Read also: കര്‍ഷക സമരങ്ങള്‍; പഞ്ചാബില്‍ ദിവസവും മൂന്നു മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE