ന്യൂഡെൽഹി: റഷ്യയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് വിമാനം യുക്രയ്നിലേക്ക് പുറപ്പെട്ടത്. യുക്രയ്നിലേക്കുള്ള വന്ദേ ഭാരത് ദൗത്യത്തിലെ ആദ്യ വിമാനമാണ് ഇത്.
200ല്‍ അധികം യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള ഡ്രീംലൈനര്‍ ബി-787 വിമാനമാണ് യുക്രയ്നിലേക്ക് പുറപ്പെട്ടത്. അവിടെ നിന്നും ഇന്ത്യക്കാരെയും കൊണ്ട് വിമാനം ഇന്ന് രാത്രിയോടെ ഡെൽഹിയിൽ എത്തുകയും ചെയ്യും. 3 വന്ദേഭാരത് മിഷൻ വിമാനങ്ങൾ യുക്രയ്നിലേക്ക് അയക്കുമെന്ന് എയർ ഇന്ത്യ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
റഷ്യ-യുക്രയ്ൻ സംഘര്‍ഷം പാരമ്യത്തില്‍ നില്‍ക്കെയാണ് ഇന്ത്യന്‍ പൗരൻമാരെ സുരക്ഷിതരായി തിരികെയെത്തിക്കാനുള്ള നടപടി ഇന്ത്യ സ്വീകരിച്ചത്. നേരത്തെ യുക്രയ്നിലുള്ള ഇന്ത്യന്‍ പൗരൻമാരോട് മടങ്ങിവരാന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read also: പത്ത് പേരെ തിരിച്ചുവിളിക്കും; കോഴിക്കോട് കളക്‌ട്രേറ്റിലെ സമരം പിൻവലിച്ചു