വരി നിൽക്കുന്നതെന്തിന്; ആമസോൺ പറഞ്ഞുതരും പുതിയ വിദ്യ

By Desk Reporter, Malabar News
Amazon smart shoping cart report_2020 Aug 05
Ajwa Travels

സൂപ്പർ മാർക്കറ്റുകളിൽ പണമടയ്‌ക്കേണ്ട കൗണ്ടറുകൾക്കു മുന്നിലെ നീണ്ട നിര ഒരു സ്ഥിരം കാഴ്ചയാണ്. എന്നാലിതാ വരി നിൽക്കാതെ പണമടച്ചു സാധനവുമായി പുറത്തേക്ക് പോകാൻ സഹായിക്കുന്ന പുതിയ ടെക്നോളോജിയുമായി വന്നിരിക്കുകയാണ് ആമസോൺ. തങ്ങളുടെ പുതിയ സൂപ്പർ മാർക്കറ്റുകളിലൊന്നിൽ അതിന്റെ പരീക്ഷണവും തുടങ്ങിക്കഴിഞ്ഞു. എന്തായാലും നീണ്ട വരിയിൽ കാത്തുനിന്നു മുഷിയുന്നവർക്ക് ആമസോണിന്റെ പുതിയ പരീക്ഷണ വാർത്ത നൽകുന്ന സന്തോഷം ചെറുതല്ല.

പ്രത്യേകം തയ്യാറാക്കിയ ഡാഷ് കാർട്ടുകളുടെയും ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെയാണ് പുതിയ ടെക്നോളജി ആമസോൺ വികസിപ്പിക്കുന്നത്. ഇതുവഴി ഉപഭോക്താക്കൾക്ക് വരി നിന്ന് പണമടക്കാതെ നേരിട്ട് സാധനങ്ങളുമെടുത്തു പുറത്തേക്കു പോകാൻ കഴിയും. പ്രത്യേകം തയ്യാറാക്കിയ ഷോപ്പിംഗ് കാർട്ടുകൾ ഓരോരുത്തരും എടുക്കുന്ന സാധനങ്ങളുടെ എണ്ണവും വിലയും കണക്കു കൂട്ടുന്നു. പിന്നീട് ഉപഭോക്താക്കൾക്ക് ഈ പണം ഓൺലൈനായി കൈമാറാൻ സാധിക്കും .

ആമസോൺ അക്കൗണ്ടും സ്മാർട്ട് ഫോണുമാണ് ഈ സൗകര്യം ലഭ്യമാകുന്നതിന് ഉപഭോക്താക്കൾക്ക് ആവശ്യമായി വരുന്നത്. ഓരോ ഷോപ്പിംഗ് കാർട്ടിലുമുള്ള ക്യു ആർ കോഡ് ആമസോൺ അപ്ലിക്കേഷൻ വഴി സ്കാൻ ചെയ്യുകയാണ് ഇതിന്റെ ആദ്യ പടി. അതിനുശേഷം പതിവ് രീതിയിൽ ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുത്തു കാർട്ടിൽ നിക്ഷേപിക്കാം. ഷോപ്പിംഗ് കഴിയുന്നതോടെ ആമസോൺ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വഴി പണമിടപാടും നടന്നു കഴിഞ്ഞിരിക്കും . ഉപഭോക്താക്കൾക്ക് അപ്പോൾത്തന്നെ പുറത്തേക്കു പോവുകയും ചെയ്യാം.

അമേരിക്കയിലെ സിയാറ്റിലിൽ ആമസോൺ ഇതിനോടകം ഈ പുതിയ ടെക്‌നോളജി ആരംഭിച്ചു കഴിഞ്ഞു. ഇപ്പോൾ തന്നെ 25 ഓളം ആമസോൺ സ്റ്റോറുകളിലും ഈ സൗകര്യമുണ്ട്. എന്നാൽ ഇതാദ്യമായാണ് സൂപ്പർ മാർക്കറ്റുകളിൽ ഇത്തരം പരീക്ഷണങ്ങൾ നടക്കുന്നത്. ഉപഭോക്താക്കൾ തന്നെ സ്കാൻ ചെയ്യുന്ന ഷോപ്പിംഗ് രീതികൾ നിലവിലുണ്ടെങ്കിലും ഇത്തരമൊരു പരീക്ഷണം ആദ്യമായാണ്. സാങ്കേതിക വിദ്യയുടെ മാറ്റത്തിനൊപ്പം മുന്നേറുന്ന ആമസോണിന്റെ സാങ്കേതിക മികവ് ഇതിനോടകം തന്നെ ലോക ശ്രദ്ധ ക്ഷണിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE