സൈബര്‍ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം; ഹരീഷ് വാസുദേവന്‍

By Syndicated , Malabar News
Hareesh vasudevan_Malabar news
Hareesh Vasudevan
Ajwa Travels

തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങളെ തടയാന്‍ കേരള പോലീസ് നിയമത്തില്‍ ഭേദഗഗതി വരുത്താന്‍ പാസാക്കിയ ഓഡിനന്‍സിനെതിരെ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും വ്യക്‌തിഹത്യക്കും എതിരെ കേസെടുക്കാന്‍ പോലീസിന് നേരിട്ട് അധികാരം നല്‍കുന്ന ഓഡിനന്‍സിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയാണ് ഹരീഷ് വാസുദേവന്‍ രംഗത്തെത്തിയത്. ഓഡിനന്‍സ് ജനാധിപത്യ വിരുദ്ധവും, ഭരണഘടനയുടെ ലംഘനവുമാണെന്ന് ഹരീഷ് വാസുദേവന്‍ വ്യക്‌തമാക്കി.

”അങ്ങേയറ്റം ഗുരുതരവും ഭരണഘടനാ വിരുദ്ധവുമായ ഓഡിനന്‍സാണ് കേരള സര്‍ക്കാര്‍ പാസാക്കിയത്. ഇത് പൗരവകാശങ്ങളുടെ ലംഘനമാകാന്‍ പോകുന്നതും അധികാര ദുര്‍വിനിയോഗത്തിലേക്ക് നയിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്”, ഹരീഷ് വാസുദേവന്‍ പറഞ്ഞു.

പോലീസിന് അധികാരം കൊടുക്കുമ്പോള്‍ മജിസ്‌റ്റീരിയല്‍ പവര്‍ വെച്ച് പരിശോധിച്ച ശേഷം മാത്രമേ കൊടുക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ പോലീസിന് നേരിട്ട് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ നിയമം. സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അല്ലെങ്കില്‍ സത്യം പറയുന്നവനെ അകത്താക്കുന്ന നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് അധികാര ദുര്‍വിനിയാേഗത്തിന് പോലീസിന് അവസരമൊരുക്കുകയാണ് ചെയ്യുകയെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. കേരളത്തിലെ സ്‍ത്രീസമൂഹം ആവശ്യപ്പെടുന്നതിന് വിരുദ്ധമായ നിയമമാണ് ഇപ്പോള്‍ പാസാക്കിയതെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി 2015ല്‍ റദ്ദാക്കിയ വിവരസാങ്കേതിക വിദ്യാനിയമം 66 എ വകുപ്പും ഇതിന് അനുബന്ധമായി നിലനിന്നിരുന്ന കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പും ഭേദഗതി വരുത്താനാണ് സംസ്‌ഥാന മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

Read also: സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE