കോഴിക്കോട്: ജില്ലയിലെ കോടഞ്ചേരിയിൽ നിന്ന് കാണാതായ വയോധികയെ കണ്ടെത്തി. കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ ഏലിയാമ്മയെയാണ് (78) അവശ നിലയിൽ കണ്ടെത്തിയത്. ഏഴാമത്തെ ദിവസമാണ് വീടിന്റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിന്ന് ഏലിയാമ്മയെ അവശ നിലയിൽ കണ്ടെത്തുന്നത്. ഇവരെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം 26 ശനിയാഴ്‌ച വൈകിട്ട് നാല് മണിക്കാണ് തേവർമലയിലെ വീട്ടിൽ നിന്ന് വയോധികയെ കാണാതായത്. തുടർന്ന്, നാട്ടുകാരും പോലീസും ഡോഗ് സ്‌ക്വാഡും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ വീട്ടമ്മയെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് വയോധികയെ കണ്ടെത്തുന്നത്.
എസ്‌ഐമാരായ സിജി ബെന്നി, സിപി സാജു, സിവിൽ പോലീസ് ഓഫിസർമാരായ ഡിനോയി മാത്യു, സനിൽകുമാർ, കെ ബിനീഷ്, എൻഎം ജിനു പീറ്റർ, കെ റജി, വിപിൻ ദാസ്, ഷിനോസ് കുമാർ എന്നിവരാണ് തിരച്ചിലിൽ നേതൃത്വം നൽകിയത്. നാട്ടുകാരും ഇവർക്കൊപ്പം തിരച്ചിൽ നടത്തിയിരുന്നു.
Most Read: വീടിനുള്ളിലെ അജ്‌ഞാത ശബ്‌ദം; വിദഗ്‌ധ സംഘം പരിശോധന നടത്തി