17 വയസുകാരന് ക്രൂരമര്‍ദ്ദനം; കോവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

By Trainee Reporter, Malabar News
Malabar News_assault in covid center
Representational image
Ajwa Travels

തൃശൂര്‍: അമ്പിളിക്കല കോവിഡ് സെന്ററില്‍ വീണ്ടും മര്‍ദ്ദനമെന്ന് പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്‌ത 17കാരനെ കോവിഡ് സെന്ററില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് ആരോപണം.സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിച്ചത് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മനപൂര്‍വ്വം ദേഹോപദ്രവമേല്‍പ്പിക്കല്‍,അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.

കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന റിമാന്‍ഡ് പ്രതികളെ തൃശൂരിലെ അമ്പിളിക്കലയിലാണ് പാര്‍പ്പിക്കുന്നത്.സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് പ്രതി ഷമീര്‍ കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റ് മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഷമീറിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ശരീരത്തില്‍ നാല്‍പതിലേറെ മുറിവുകളുണ്ട്. തലക്ക്‌ ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയ നിലയിലായിരുന്നു. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോയിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷമീറിന്റെ ഭാര്യ ഉള്‍പ്പടെ മറ്റ് മൂന്ന് പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊവിഡ് സെന്ററിലെ നാല് ഉദ്യോഗസ്‌ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

Read also: സ്വകാര്യ ലാബിലെ പരിശോധന ഫലം പിഴച്ചു; രോഗമില്ലാത്തവര്‍ക്ക് കോവിഡ് സെന്ററില്‍ കഴിയേണ്ടിവന്നതായി പരാതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE