ഓണാശംസകളുമായി ‘ബർമുഡ’ മോഷൻ പോസ്‌റ്റർ; ചിത്രകഥപോലെ രസകരം

By Siva Prasad, Special Correspondent (Film)
  • Follow author on
'Bermuda' motion poster with Onam greetings; Fun as comics
Ajwa Travels

പ്രശസ്‌ത സംവിധായകൻ ടികെ രാജീവ്കുമാര്‍ ഒരുക്കുന്ന ബർമുഡ ചിത്രകഥപോലെ രസകരമായ മോഷൻ പോസ്‌റ്ററിലൂടെ മലയാളികൾക്ക് ഓണാശംസകൾ സമർപ്പിച്ചു. ഹാസ്യപ്രാധാന്യമുള്ള ചിത്രത്തിൽ ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹാസ്യാത്‌മക രൂപത്തിലുള്ള ഷെയിൻനിഗവും പോലീസ് വേഷത്തിലുള്ള വിനയ് ഫോർട്ടിനെയുമാണ് മോഷൻ പോസ്‌റ്ററിൽ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സികെ, ബിജു സിജെ, ബാദുഷ എന്‍എം എന്നിവര്‍ ചേർന്ന് നിർമിക്കുന്ന ചിത്രം സമ്പൂർണമായും തിയേറ്ററിന് വേണ്ടിയാണ് ഒരുക്കുന്നത്.

കാണാതായതിന്റെ ദുരൂഹത എന്ന ടാഗ് ലൈനിലെത്തുന്ന ചിത്രം എല്ലാതരം പ്രേക്ഷകരെയും ലക്ഷ്യംവെക്കുന്ന സവിശേഷതകൾ ഉൾകൊള്ളുന്ന രീതിയിലാണ് ഒരുക്കുന്നത്. ഇന്ദുഗോപന്‍ എന്നാണ് ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇന്ദുഗോപന്‍ സബ് ഇൻസ്‌പെക്‌ടർ ജോഷ്വായുടെ അടുത്ത് ഒരു പരാതിയുമായി എത്തുന്നിടത്തു ന്നിന്നാണ് സിനിമയുടെ കഥ വികസിക്കുന്നത്. സബ് ഇൻസ്‌പെക്‌ടർ ജോഷ്വയായി വിനയ് ഫോർട്ടാണ് ചിത്രത്തിൽ വേഷമിടുന്നത്.

കശ്‌മീരിയായ ശെയ്‌ലീ കൃഷ്‌ണയാണ് നായിക. സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്‌ണദാസ്‌ പങ്കിയാണ്. മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്‌റ്റ്‌ ആണ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. പി ശിവപ്രസാദുംമഞ്ജു ഗോപിനാഥും വാർത്താ പ്രചരണ ചുമതലനിർവഹിക്കുന്ന ‘ബർമുഡ’യുടെ മാറ്റുവാർത്തകൾ ഇവിടെ വായിക്കാം.

Most Read: ഇന്ത്യൻ ഉദ്യോഗസ്‌ഥർ സുരക്ഷിതർ; ഒഴിപ്പിക്കേണ്ടെന്ന് താലിബാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE