ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം

By Syndicated , Malabar News
rjdprotest-speaker
Ajwa Travels

പാറ്റ്ന: ബിഹാറില്‍ സ്‌പെഷ്യൽ ആംഡ് പൊലീസ് ബില്ലിനെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാർക്ക് പോലീസ് മർദ്ദനം. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാർക്കാണ് മർദ്ദനമേറ്റത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം എംഎല്‍എ സത്യേന്ദ്ര യാദവ് എന്നിവര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. അബോധാവസ്‌ഥയില്‍ ആയ സത്യേന്ദ്ര യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിഹാര്‍ മിലിറ്ററി പോലീസിനെ കൂടുതൽ ശക്‌തിപ്പെടുത്തുന്നതിനായി കൊണ്ടുവന്ന പുതിയ സായുധ പോലീസ് ബില്ലിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്. ബിഹാര്‍ പ്രത്യേക സായുധ പൊലീസ് നിയമം കരിനിയമം ആണെന്നും പിൻവലിക്കണം എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്‌പീക്കറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച എംഎല്‍എമാരെ പട്‌ന എസ്എസ്‌പി ഉപേന്ദ്ര കുമാർ ശർമ ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. പിൻമാറാൻ തയ്യാറാകാതെ ഇരുന്നതിനെ തുടർന്നാണ് എംഎൽഎമാരെ മർദ്ദിച്ചത്.

Read also: ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE