നിപയ്‌ക്ക് പിന്നാലെ സംസ്‌ഥാനത്ത്‌ കരിമ്പനി; തൃശൂരിൽ വയോധികന് രോഗബാധ

By News Desk, Malabar News
black fever confirmed in thrissur
Ajwa Travels

തൃശൂർ: നിപ വൈറസ് ബാധക്ക് പിന്നാലെ സംസ്‌ഥാനത്ത് കരിമ്പനി സ്‌ഥിരീകരിച്ചു. തൃശൂർ വെള്ളിക്കുളങ്ങരയിലെ വയോധികനാണ് രോഗബാധ സ്‌ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹം തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുകയാണ്. കാഡ് പരിശോധനയിലാണ് പനി സ്‌ഥിരീകരിച്ചത്‌. ഒരു വർഷം മുൻപും ഇദ്ദേഹത്തിന് കരിമ്പനി പിടിപെട്ടിരുന്നു.

പകർച്ച പനിയായ കരിമ്പനിയെ കരുതലോടെ നേരിടണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മെഡിക്കൽ കോളേജുകളിൽ ചികിൽസാ സൗകര്യമുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകളാണ് ഈ രോഗം പരത്തുന്നത്. ആന്തരികാവയവങ്ങളെയാണ് രോഗം ബാധിക്കുക. വിട്ടുമാറാത്ത പനി, രക്‌തക്കുറവ്, ക്ഷീണം, ശരീരഭാരം കുറയുക, തൊലിയിൽ വ്രണങ്ങൾ കാണുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

Also Read: എറണാകുളത്ത് പോലീസുകാരിലെ കോവിഡ് വ്യാപനം രൂക്ഷമാവുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE