ചെങ്കൊടി പുതച്ച് അന്ത്യയാത്ര; എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറി

By News Desk, Malabar News
Ajwa Travels

കൊച്ചി: സഹപ്രവർത്തകരുടെ അഭിവാദ്യം ഏറ്റുവാങ്ങി എംസി ജോസഫൈന് അന്ത്യയാത്ര. ആഗ്രഹിച്ചത് പോലെ ചെങ്കൊടി പുതച്ച മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും ജോസഫൈന്റെ മകൻ മനു മത്തായിയും ചേർന്നാണ് മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറിയത്.

ഇന്നലെ ഉച്ചയോടെ ആയിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എംസി ജോസഫൈൻ അന്തരിച്ചത്. ഹൃദയാഘാതം മൂലം കണ്ണൂരിലെ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്‌ച സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.

ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വനിതാ കമ്മീഷൻ മുൻ അധ്യക്ഷ കൂടിയാണ് എംസി ജോസഫൈൻ.

Most Read: തൊടുപുഴയിലെ കൂട്ടബലാൽസംഗം; അമ്മയ്‌ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE