കുവൈറ്റിൽ ഇനി ബൂസ്‌റ്റർ ഡോസിനായി മുൻകൂർ ബുക്ക് ചെയ്യേണ്ട

By Web Desk, Malabar News
covid vaccine
Representational Image
Ajwa Travels

കുവൈറ്റ്: കോവിഡിനെതിരെയുള്ള ബൂസ്‌റ്റർ ഡോസ് വാക്‌സിനെടുക്കാൻ കുവൈറ്റിൽ ഇനി മുൻകൂർ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായ സ്വദേശികൾക്കും വിദേശികൾക്കും സൗജന്യമായി മിശ്രിഫ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാം.

സെക്കൻഡ് ഡോസ് എടുത്തു ആറുമാസം പൂർത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന. കോവിഡ് മഹാമാരിയെ അമർച്ച ചെയ്യാനുള്ള ദേശീയ യജ്‌ഞത്തിന്റെ ഭാഗമായാണ് എല്ലാവർക്കും ബൂസ്‌റ്റർ ഡോസ് നൽകുന്നതെന്നും ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

നേരത്തെ ബൂസ്‌റ്റർ ഡോസ് വിതരണത്തിനായി മന്ത്രാലയം രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി ശക്‌തമാക്കാനും കോവിഡിന്റെ അപകട സാധ്യതയെ ഇല്ലാതാക്കാനും വാക്‌സിനേഷൻ കോഴ്‌സ് പൂർത്തിയാക്കിയ എല്ലാവരും ബൂസ്‌റ്റർ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു. തുടക്കത്തിൽ മുൻഗണന വിഭാഗത്തിൽ പെട്ട ആരോഗ്യപ്രവർത്തകർ, നിത്യരോഗികൾ 60 വയസിന് മുകളിൽ പ്രായമായവർ എന്നിവർക്ക് മാത്രമായിരുന്നു ബൂസ്‌റ്റർ ഡോസ് നൽകിയിരുന്നത്.

Read Also: സൈബർ ആക്രമണം; സമൂഹ മാദ്ധ്യമങ്ങൾ ഉപേക്ഷിച്ച് ജോജു ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE