സംരംഭക സമ്മേളനം: ‘വിജയീഭവ’ ബിസിനസ് സമ്മിറ്റ് ഡിസംബർ 7ന് കൊച്ചിയിൽ

കടന്നു വന്നു കൊണ്ടിരിക്കുന്ന മെറ്റാവേഴ്‌സ് നമ്മെ എങ്ങിനെ മാറ്റിമറിക്കും? അതെങ്ങനെ സംരംഭങ്ങളെ സ്വാധീനിക്കും എന്നതുൾപ്പടെ നിരവധി കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ആറാമത് 'വിജയീഭവ' ബിസിനസ് സമ്മിറ്റ് ഡിസംബർ 7ന് എറണാകുളം കളമശേരി, സംറ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.

By Central Desk, Malabar News
Vijayee bhava Business Summit 2022
Rep. Image
Ajwa Travels

കൊച്ചി: കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലനം നേടിയവരുടെ കൂട്ടായ്‌മയായ വിജയീഭവ അലുംനി അസോസിയേഷന്റെ 6ആമത് ബിസിനസ് സമ്മിറ്റ് ഡിസംബർ 7ന് കൊച്ചിയിൽ നടക്കും. ആയിരത്തിലധികം സംരംഭകരും 25ഓളം സ്‌പീക്കേഴ്‌സും പങ്കെടുക്കുന്ന പരിപാടിയിലേക്ക് അംഗങ്ങല്ലാത്ത സംരംഭകർക്കും പ്രവേശനമുണ്ട്.

Vijayee bhava Business Summit _ Shabia Walia
Shabia Walia, Founder of ‘Femnora’

സംരംഭക ലോകത്തെ എക്കാലത്തെയും മികച്ച ‘സക്‌സസ്‌ഫുൾ ഐക്കൺ’ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, ജോയ് ആലുക്കാസ്, ജ്യോതി ലാബോറട്ടീസ് സ്‌ഥാപകനും ചെയർമാനുമായ എംപി രാമചന്ദ്രൻ, ഷീല കൊച്ചൗസേഫ്, അജ്‌മൽ ബിസ്‌മി തുടങ്ങി കേരള സംരംഭക ലോകത്തിലെ ഒട്ടുമിക്ക പ്രമുഖരും സഹകരിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട സംരംഭക സമ്മേളനമാണ് ‘വിജയീഭവഃ’ ബിസിനസ് സമ്മിറ്റ്.

ഉച്ചക്ക് 2ന് ആരംഭിച്ച് രാത്രി 9 വരെയാണ് സമ്മിറ്റ് നടക്കുന്നത്. മെറ്റാവേഴ്‌സ് സാധ്യതകൾ എന്തൊക്കെയാണ്? അത് സംരംഭക ലോകത്തുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നതിൽ ഡെൻസിൽ ആന്റണി ക്ളാസ് നയിക്കുന്നുണ്ട്. മെറ്റാവേഴ്‌സ് രംഗത്തെ കേരളത്തിലെ അപൂർവം സ്‌ഥാപനങ്ങളിൽ ഒന്നായ എക്‌സ്.ആർ ഹൊറൈസൺ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും സിഇഒയുമായ ഇദ്ദേഹം നയിക്കുന്ന ക്ളാസ് ഒരുമണിക്കൂർ ദൈർഘ്യം ഉണ്ടാകും.

തൈറോകെയർ സ്‌ഥാപകൻ ഡോ. വേലുമണി ചീഫ് ഗസ്‌റ്റായി എത്തുന്ന വേദിയിൽ, ഫെംനോറ സ്‌കിൻകെയർ ഫൗണ്ടർ ഷാബിയാ വാലിയ, റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് അസിസ്‌റ്റന്റ്‌ വൈസ് പ്രസിഡന്റ് സുന്ദർ ബാബു, കോർപ്പറേറ്റ് ട്രെയിനറൂം ബിസിനസ് കോച്ചുമായ ഷമീം റഫീഖ്, വിവേക് കൃഷ്‌ണ ഗോവിന്ദ്, കല്യാൺജി, ഇളവരശി ജയാകന്ത് ഉൾപ്പടെയുള്ള സംരംഭക പ്രമുഖരും സമ്മിറ്റിൽ എത്തുന്നുണ്ട്.

Vijayee bhava Business Summit _ Dr. A Velumani
Dr. A. Velumani, Founder and chairman of Thyrocare

ഗോയിങ് ബിയോണ്ട് എന്ന തീമിനെ അടിസ്‌ഥാനമാക്കിയാണ് ഇത്തവണത്തെ മീറ്റ്. പരാജയങ്ങളെ ചവിട്ടുപടികളാക്കി ലോകവ്യാപകമായി എങ്ങനെ വളരാമെന്നും എപ്രകാരം സക്‌സസ്‌ഫുൾ ഓണ്‍ട്രപ്രണറാകാമെന്നും, കരുത്തുറ്റ സംരംഭകരാകാൻ എന്തൊക്കെ വേണമെന്ന് മനസിലാക്കാനും ഒപ്പം ബന്ധങ്ങൾ വളർത്താനും സഹായകമാകുന്ന ഒരു സമ്മിറ്റ് ആണിത്. 1500 രൂപമാത്രമാണ് എൻട്രി ഫീസ്. ഒരു സാമൂഹിക ഉത്തരവാദിത്തം എന്ന നിലയിലാണ് എല്ലാ വർഷവും ഞങ്ങൾ ഇത് നടത്തുന്നത്.– വിജയീഭവയുടെ സെക്രട്ടറി ബാബു ജോസ് പറഞ്ഞു.

Vijayee bhava Business Summit _ Densil Antony _ Metaverse Expert
Densil Antony (Metaverse Expert)

അടുത്ത ലെവലിലേക്ക് സംരംഭകരെ വളരാൻ സഹായിക്കുക എന്നതിലാണ് ഈ സമ്മിറ്റ് ഫോക്കസ് ചെയ്യുന്നത്. സാങ്കേതിക സംവിധാനം ഉപയോഗിച്ച് എങ്ങനെ ബിസിനസിനെ വളർത്താം, ഇന്ത്യക്ക് വെളിയിലേക്ക് എങ്ങനെ വിപണി വളർത്താം, വെല്ലുവിളികളെ എങ്ങനെ മറികടക്കാം, വിപണിയുടെ പുതിയ സാധ്യതകൾ എങ്ങനെ കണ്ടെത്താം എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് പ്രമുഖരുടെ പ്രഭാഷണങ്ങൾ നടക്കുക. – പ്രസിഡന്റ് കെ. ശ്രീദേവി വ്യക്‌തമാക്കി.

Vijayee bhava Business Summit _ Sunde Babu _ AVP at Jio
Sunde Babu, AVP at Jio

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംരംഭകർ, അല്ലെങ്കിൽ സംരംഭക താൽപര്യം ഉള്ളവർ ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യുകയോ മെംബർ എൻഗേജ്‌മെന്റ് ഹെഡ് ജോഫി ജോസിനെ +91 8943 770 777 എന്ന നംബറിൽ ബന്ധപ്പെടുകയോ ആണ് വേണ്ടതെന്ന് കൂട്ടായ്‌മയുടെ ട്രഷറർ സൂരജ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ പരിമോൻ എന്നിവർ അറിയിച്ചു.

Most Read: വീണ്ടും ഇന്ത്യയിൽ 23 ലക്ഷം വാട്‌സാപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE