‘വെറ്റെക്‌സ്’ സാനിറ്ററി വെയറിന് വിബിഎ ബിസിനസ് അവാർഡ്

കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലനം നേടിയവരുടെ കൂട്ടായ്‌മയായ വിജയീഭവ അലുംനി അസോസിയേഷന്റെ കൊച്ചിയിൽ നടന്ന 6ആമത് ബിസിനസ് സമ്മിറ്റിലാണ് 'വെറ്റെക്‌സ്' ബ്രാൻഡ് സ്‌ഥാപകനും സിഇഒയുമായ ഷമീർ ടിപി അവാർഡ് സ്വീകരിച്ചത്.

By Central Desk, Malabar News
wetex sanitary ware received vba business award
കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയിൽ നിന്ന് ‘വെറ്റെക്‌സ്‘ സ്‌ഥാപകൻ ഷമീർ ടിപി അവാർഡ് സ്വീകരിക്കുന്നു
Ajwa Travels

കൊച്ചി: ഓഷ്യാനോ സെയിൽസ് എൽഎൽപിയുടെ വെറ്റെക്‌സ് ബ്രാൻഡിന്റെ പ്രവര്‍ത്തന മികവിന് വിബിഎ ബിയോണ്ട് ബിസിനസ് അവാർഡ് 2022 ലഭിച്ചു. ഏറ്റവും മികച്ച ഉൽപന്നങ്ങളും സേവനങ്ങളും ഉപഭോക്‌താക്കൾക്ക്‌ ലഭ്യമാക്കുന്നതില്‍ ഓഷ്യാനോ സെയിൽസ് എൽഎൽപി നടത്തിയ ശ്രമങ്ങളും വെറ്റെക്‌സ് ബ്രാൻഡിന്റെ നിലവാരവും പരിഗണിച്ചാണ് അവാർഡ്.

കൊച്ചിയിലെ സംറാ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ വേദിയില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയിൽ നിന്ന് വെറ്റെക്‌സ് ബ്രാൻഡ് സ്‌ഥാപകനും സിഇഒയുമായ ഷമീർ ടിപി അവാർഡ് സ്വീകരിച്ചു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭക പരിശീലനം നേടിയവരുടെ കൂട്ടായ്‌മയായ വിജയീഭവ അലുംനി അസോസിയേഷന്റെ കൊച്ചിയിൽ നടന്ന 6ആമത് ബിസിനസ് സമ്മിറ്റ് ഏർപ്പെടുത്തിയതാണ് അവാർഡ്.

വിജയീഭവ അലുംനി അസോസിയേഷന്റെ രക്ഷാകര്‍തൃത്വത്തില്‍ ഏർപ്പെടുത്തിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയും സംഘടനാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും കര്‍ശന വിശകലനങ്ങള്‍ക്ക് ശേഷമാണ് പുരസ്‌കാരത്തിനായി വെറ്റെക്‌സ് ബ്രാൻഡിനെ തിരഞ്ഞെടുത്തത്. വേദിയിൽ അവാർഡ് പ്രഖ്യാപിച്ചത് കോർപ്പറേറ്റ് ട്രെയിനറൂം ബിസിനസ് കോച്ചുമായ ഷമീം റഫീഖ് ആയിരുന്നു.

‘7 വർഷം മുൻപ് കണ്ണൂരിൽ വളരെ ചെറിയ രീതിയിൽ ആരംഭിച്ച സ്‌ഥാപനം ഇന്ന് പ്രത്യക്ഷവും പരോക്ഷവുമായി 30 ലധികം പേർക്ക് ജോലിനൽകുന്നുണ്ട്. കേരളത്തിലെ പത്തോളം ജില്ലകളിലും കർണാടകത്തിലും ഇടത്തരം സാനിറ്ററി വെയർ ബ്രാൻഡ് രംഗത്ത് ശക്‌തമായ സാന്നിധ്യമാണിന്ന് വെറ്റെക്‌സ് ബ്രാൻഡ്, -ഷമീം റഫീഖ് പറഞ്ഞു.

ഉയർന്ന നിലവാരമുള്ള സാനിറ്ററിവെയറുകളും ബാത്റൂം ഫിറ്റിങ്ങുകളും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ ഒരു ബ്രാൻഡായി വിപണയിൽ എത്തിക്കുക എന്നതായിരുന്നു തുടങ്ങുമ്പോഴുള്ള സ്വപ്‍നം. അത് പരമാവധി സാധ്യമാക്കാൻ ഞങ്ങൾക്ക് ‘വെറ്റെക്‌സ്’-ലൂടെ സാധിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ മിഡിൽ ക്‌ളാസ് ഉപഭോക്‌താക്കളുടെ വിശ്വസ്‌ത ബ്രാൻഡായി മാറാൻ വെറ്റെക്‌സിന് സാധിച്ചിട്ടുണ്ട്. ഇനി വിപണി വിപുലീകരിക്കുക എന്നതാണ് ലക്‌ഷ്യം– ബ്രാൻഡ് സ്‌ഥാപകനും സിഇഒയുമായ ഷമീർ ടിപി മലബാർ ന്യൂസിനോട് പറഞ്ഞു.

കണ്ണൂർ ആസ്‌ഥാനമായി ആരംഭിച്ച വെറ്റെക്‌സ്-ന് ഇപ്പോൾ കേരളത്തിലുടനീളം 350ൽ കൂടുതൽ ഡീലർമാരുടെ ശൃംഖലയുണ്ട്. കേരളത്തിലെ സാനിറ്ററിവെയറുകൾ, വാനിറ്റി വാഷ് ബേസിനുകൾ, ബാത്റൂം ആക്‌സസറികൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ഓഷ്യാനോ സെയിൽസ് എൽഎൽപി അതിന്റെ പ്രവർത്തനങ്ങൾ കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം ബ്രാൻഡ് പ്രസൻസ് എത്തിക്കാനുള്ള തയാറെടുപ്പുകൾ നടന്നുവരുന്നതായും ഷമീർ പറഞ്ഞു.

Business: സിമന്റ്, ഗ്രീൻ ഹൈഡ്രജൻ പ്‌ളാന്റ്; കേരളത്തിൽ കൂടുതൽ പദ്ധതികളുമായി അദാനി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE