ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്; ഓഹരി ഉടമകൾ വോട്ട് ചെയ്‌തു

വിദേശപണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമപ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ.

By Trainee Reporter, Malabar News
Byju-Raveendran
Ajwa Travels

ബെംഗളൂരു: എഡ്-ടെക് സ്‌ഥാപനമായ ബൈജൂസിന്റെ സ്‌ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ കമ്പനിയിൽ നിന്ന് പുറത്തേക്ക്. ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കുന്നതിന് അനുകൂലമായി ഓഹരിയുടമകൾ വോട്ട് ചെയ്‌തു. കമ്പനിയുടെ 60 ശതമാനം ഓഹരിയുടമകളും പങ്കെടുത്ത യോഗത്തിലാണ് ബൈജുവിനെതിരായ നീക്കം. ഇന്നാണ് ബൈജൂസിന്റെ ജനറൽ ബോഡി യോഗം ചേർന്നത്.

അതേസമയം, തന്നെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബൈജു രവീന്ദ്രൻ പ്രതികരിച്ചു. ചുരുക്കം ഓഹരിയുടമകൾ മാത്രമാണ് ജനറൽ ബോഡിക്ക് എത്തിയതെന്നാണ് ബൈജുവിന്റെ നിലപാട്. ബൈജു രവീന്ദ്രന് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നത് വിലക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നോട്ടീസ് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തെ പുറത്താക്കാനുള്ള നീക്കം.

വിദേശപണ വിനിമയവുമായി ബന്ധപ്പെട്ട ഫെമ നിയമപ്രകാരം ബൈജു ക്രമക്കേടുകൾ നടത്തിയതായാണ് ഇഡിയുടെ കണ്ടെത്തൽ. ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ബോർഡിനെ പുറത്താക്കാൻ വെള്ളിയാഴ്‌ച ഓഹരി ഉടമകൾ യോഗം ചേരുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനിടെയാണ് അസാധാരണ ജനറൽ ബോഡിയിൽ ബൈജു രവീന്ദ്രനെ സിഇഒ സ്‌ഥാനത്ത്‌ നിന്ന് പുറത്താക്കാനുള്ള നീക്കം സജീവമായത്.

Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്‌ഥമാക്കി അഹദ് അയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE