ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന

By Desk Reporter, Malabar News
china statement_2020 Sep 05
Ajwa Travels

ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിം​ഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും ചൈന പ്രസ്താവിച്ചു.

ചൈനീസ് പ്രതിരോധ മന്ത്രി ഗെൻ വെയ് ഫെങ്‌ഘെയുടെ അഭ്യർത്ഥന മാനിച്ചാണ് രാജ്നാഥ് സിം​​ഗ് കൂടിക്കാഴ്ചക്ക് തയ്യാറായത്. ഇന്ത്യയുടെ മേൽ കുറ്റം ആരോപിച്ചുകൊണ്ടായിരുന്നു ചൈനയുടെ പ്രതികരണമെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ചൈനയുടെ ഭാ​ഗത്തുനിന്ന് ഇതുസംബന്ധിച്ച് പ്രസ്താവന വരുന്നത്.

“ചൈന-ഇന്ത്യ അതിർത്തിയിലെ നിലവിലെ പിരിമുറുക്കത്തിന്റെ കാരണങ്ങളും സത്യവും വ്യക്തമാണ്, ഉത്തരവാദിത്വം പൂർണ്ണമായും ഇന്ത്യയുടേതാണ്. ചൈനക്ക് അതിന്റെ ഒരു ഇഞ്ച് പ്രദേശവും നഷ്ടപ്പെടുത്താൻ കഴിയില്ല, സായുധ സേന ദൃഢനിശ്ചയമുള്ളവരാണ്, ദേശീയ പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിവുള്ളവരും ആത്മവിശ്വാസമുള്ളവരുമാണ് ”- പ്രസ്താവനയിൽ പറയുന്നു.

ചൈന-ഇന്ത്യ ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനും സമാധാനവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതിനും അതിർത്തി പ്രദേശങ്ങളിൽ സമാധാനം സംരക്ഷിക്കപെടേണ്ടതുണ്ട്. ഇതിന് ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ചൈന പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഇന്ത്യ-ചൈന സംഘർഷം പരിഹരിക്കുന്നതിന് ഇടപെടാൻ ആ​ഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ട്രംപ് ആവർത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE