കാരുണ്യ അറ്റ് ഹോം പദ്ധതി; വയോജനങ്ങള്‍ക്ക് മരുന്ന് വീട്ടിലെത്തും
തിരുവനന്തപുരം: സംസ്‌ഥാനത്ത് 'കാരുണ്യ അറ്റ് ഹോം' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാവും വയോജനങ്ങള്‍ക്കും ജീവിതശൈലി രോഗങ്ങള്‍ക്കും മറ്റും സ്‌ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കും മരുന്ന് വീട്ടിലെത്തിച്ചു...
ശമ്പള പരിഷ്‌കരണം ഏപ്രിലിൽ; ബജറ്റ് പ്രസംഗം ധനമന്ത്രി അവസാനിപ്പിച്ചു
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഏപ്രിലിൽ പരിഷ്‌കരിക്കും. ശമ്പള കുടിശിക മൂന്ന് ഗഡുക്കളായി നൽകാനാണ് പദ്ധതി. എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി വർധിപ്പിക്കുകയും ചെയ്‌തു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ റെക്കോർഡ് തകർത്ത്...
സ്‌ത്രീ സംരക്ഷണത്തിന് 20 കോടിയുടെ പദ്ധതി; ധനമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌ത്രീകളുടെ സുരക്ഷക്കായി 20 കോടി രൂപ വകയിരുത്തിതായി ധനമന്ത്രി തോമസ് ഐസക്ക്. സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ ക്യാംപയിൻ, വിവരശേഖരണം എന്നിവ നടപ്പാക്കും.
വീട്ടമ്മമാർക്ക് ഗൃഹജോലികൾ എളുപ്പമാക്കാൻ സ്‌മാർട് കിച്ചൺ പദ്ധതി...
എംപി വീരേന്ദ്രകുമാറിന് സ്‌മാരകം; ചെലവ് 5 കോടി
തിരുവനന്തപുരം: പ്രമുഖ സോഷ്യലിസ്‌റ്റ് നേതാവ് എംപി വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്‌മാരകം നിർമിക്കുമെന്ന് ധനമന്ത്രി. ഇതിനായി 5 കോടി രൂപ വകയിരുത്തി. സാംസ്‌കാരിക മേഖലയിലെ പദ്ധതികൾ പ്രഖ്യാപിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടാതെ, ആറന്‍മുളയില്‍...
പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു; വനിതാ സംവിധായകർക്ക് മൂന്ന് കോടി
തിരുവനന്തപുരം: പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു. ജേണലിസ്‌റ്റ്, നോൺ-ജേണലിസ്‌റ്റ് പെൻഷനിൽ ആയിരം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് വനിതാ മാദ്ധ്യമ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കുമെന്നും ധനമന്ത്രിയുടെ ബജറ്റിൽ പറയുന്നു.
കൂടാതെ, വനിതാ ചലച്ചിത്ര സംവിധായകർക്കായി പരമാവധി...
ഭക്ഷ്യക്കിറ്റ് വിതരണം തുടരും; തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ള, നീല റേഷൻ കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി...
ലൈഫ് മിഷൻ; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട്; 2080 കോടിയുടെ പദ്ധതി
തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് മന്ത്രി തോമസ് ഐസക്ക്. 2080 കോടി രൂപയാണ് ചെലവ്.
അതേസമയം, ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം...
2500 പുതിയ സ്‌റ്റാർടപ്പുകൾ; 20,000 പേർക്ക് തൊഴിൽ
തിരുവനന്തപുരം: പുതുതായി 2,500 സ്‌റ്റാർടപ്പുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ 20,000 പേർക്ക് തൊഴിൽ നൽകാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ, 50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം...








































