Fri, Aug 14, 2026
43.7 C
Dubai

പാഠ പുസ്‌തകങ്ങളിൽ ‘ഇന്ത്യ’ക്ക് പകരം ‘ഭാരതം’; ശുപാർശ നൽകി എൻസിഇആർടി സമിതി

ന്യൂഡെൽഹി: സ്‌കൂളുകളിലെ പാഠപുസ്‌തകങ്ങളിൽ 'ഇന്ത്യ'ക്ക് പകരം 'ഭാരതം' എന്ന് ഉപയോഗിക്കാൻ ശുപാർശയുമായി നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻസിഇആർടി). 'ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ എല്ലായിടത്തും 'ഭാരതം' എന്നാക്കി മാറ്റാനാണ്...

വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിൽ നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഐസിഎംആർ വയനാട് ജില്ലയിൽ നടത്തിയ പരിശോധനയിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചത്‌. ബത്തേരി,...

വിനായകനെ വിട്ടയച്ചത് സഖാവായതിന്റെ പ്രിവിലേജാണോ? വിമർശിച്ചു ഉമ തോമസ് എംഎൽഎ

കൊച്ചി: എറണാകുളം പോലീസ് സ്‌റ്റേഷനിലെത്തി മദ്യപിച്ചു ബഹളം ഉണ്ടാക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്‌ത നടൻ വിനായകനെ അറസ്‌റ്റ് ചെയ്‌തിട്ടും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വിമർശനവുമായി ഉമ തോമസ് എംഎൽഎ. ഫേസ്ബുക്കിലൂടെയാണ് എംഎൽഎ വിനായകനെതിരെയും...

18 ദിവസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 2360 കുട്ടികൾ; ആശങ്കയറിയിച്ചു യുനിസെഫ്

ന്യൂയോർക്ക്: ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആശങ്ക രേഖപ്പെടുത്തി യുനിസെഫ് (യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്). ഇസ്രയേൽ-ഹമാസ് യുദ്ധം തുടങ്ങി 18 ദിവസത്തിനിടെ ഗാസയിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായാണ് യുനിസെഫ് റിപ്പോർട്. 5,364 കുട്ടികൾക്ക് പരിക്കേറ്റതായും...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

കൊച്ചി: കരുവന്നൂർ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത പ്രതികളുടെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി വിധി ഇന്ന്. വടക്കാഞ്ചേരി നഗരസഭാ അംഗമായ സിപിഎം ലോക്കൽ കമ്മറ്റിയംഗം പിആർ അരവിന്ദാക്ഷൻ, കരുവന്നൂർ...

ഭക്ഷണവും ഇന്ധനവുമില്ല; ഗാസയിൽ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു- കുട്ടികൾ ഉൾപ്പടെ ദുരിതത്തിൽ

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലിനെ തുടർന്ന് ഗാസയിലെ സ്‌ഥിതിഗതികൾ അതീവ രൂക്ഷാവസ്‌ഥയിൽ. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാൽ യുഎൻ ദുരിതാശ്വാസ ഏജൻസിയുടെ പ്രവർത്തനവും ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കേണ്ടി വരും....

മദ്യപിച്ചു പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കി; നടൻ വിനായകൻ അറസ്‌റ്റിൽ

കൊച്ചി: മദ്യപിച്ചു പോലീസ് സ്‌റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതിന് നടൻ വിനായകൻ അറസ്‌റ്റിൽ. എറണാകുളം നോർത്ത് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. മദ്യലഹരിയിൽ ആയിരുന്ന വിനായകൻ പോലീസിന് നേരെ അസഭ്യവർഷം നടത്തിയെന്നും ആരോപണമുണ്ട്. സ്‌റ്റേഷൻ പ്രവർത്തണം...

ഭീതിയുടെ കാലം ഒഴിയുന്നു; കോഴിക്കോട് ജില്ല നിപ വിമുക്‌തി പ്രഖ്യാപനം 26ന്

കോഴിക്കോട്: ജില്ലയുടെ നിപ വിമുക്‌തി പ്രഖ്യാപനം ഈ മാസം 26ന് നടക്കും. നിപ ഇൻക്യൂബേഷൻ കാലയളവ് പൂർത്തിയാവുകയാണ്. ഇതോടെ, രണ്ടാം തവണയും കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്‌ത്തിയ നിപാ കാലം ഔദ്യോഗികമായി  അവസാനിക്കുന്നതിന്റെ ആശ്വാസത്തിലാണ്...
- Advertisement -