Tue, Sep 15, 2026
32 C
Dubai

പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി. ഡിജിറ്റൽ സർവേക്കായി പോയ നാല് സർവേ ഉദ്യോഗസ്‌ഥരും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. കരിങ്കണ്ണി ഭാഗത്ത് നിന്നാണ്...

മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാം; ഡെൽഹിയിൽ കെസി-രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച

തിരുവനന്തപുരം: ഒരാഴ്‌ചയോളം നീണ്ട ആശങ്കകൾക്ക് വിരാമമാകുന്നു. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഇന്ന് ഉച്ചയോടെ അറിയാം. ഹൈക്കമാൻഡിന്റെ തീരുമാനം അടങ്ങിയ മുദ്രവെച്ച കവർ എഐസിസി പ്രതിനിധി ദീപാദാസ് മുൻഷിക്ക് കൈമാറിക്കഴിഞ്ഞു. ഉച്ചയ്‌ക്ക് ഒരുമണിക്ക് എഐസിസി...

കേരള മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; രാവിലെ നിയമസഭാകക്ഷി യോഗം

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലായിരിക്കും യോഗം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ...

ഇന്ധനവില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ

ന്യൂഡെൽഹി: രാജ്യാന്തര റൂട്ടുകളിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിലാണ് നിയന്ത്രണം. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയർന്നതും ചില മേഖലകളിലെ വ്യോമപാതാ നിയന്ത്രണങ്ങളും...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്? ദീപാദാസ് മുൻഷി തിരുവനന്തപുരത്തേക്ക് തിരിച്ചു

ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് തന്നെയെന്ന് സൂചന. ഹൈക്കമാൻഡ് തലത്തിൽ നിർണായക യോഗങ്ങൾ നടക്കുകയാണ്. വൈകീട്ട് 5.30ന് രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്‌ച തീരുമാനിച്ചതിന് പിന്നാലെ, കേരളത്തിന്റെ ചുമതലയുള്ള...

സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.20% വിജയം

ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനം പേർ ഉപരിപഠനത്തിന് അർഹത നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. cbse.gov.in, cbseresults.nic.in തുടങ്ങിയ ഔദ്യോഗിക...

144 പേരുടെ പിന്തുണ; വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ച് ടിവികെ, ഡിഎംകെ വിട്ടുനിന്നു

ചെന്നൈ: 144 അംഗങ്ങളുടെ പിന്തുണയോടെ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. അണ്ണാ ഡിഎംകെ വിമതർ ഉൾപ്പടെയുള്ളവർ ടിവികെയെ പിന്തുണച്ചു. അതേസമയം, അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി...

വ്യാപാരക്കരാർ പ്രധാന ചർച്ച; ട്രംപ്- ഷീ ജിൻപിങ് കൂടിക്കാഴ്‌ച ഇന്ന്

വാഷിങ്ടൻ: ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. ഇറാൻ-അമേരിക്ക-ഇസ്രയേൽ യുദ്ധ പശ്‌ചാത്തലത്തിൽ ആഗോളതലത്തിൽ ഇന്ധനപ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച. ഇറാനുമേൽ സമ്മർദ്ദം ചെലുത്താനും ഹോർമുസ് കടലിടുക്കിലെ...
- Advertisement -