ചുട്ടുപൊള്ളി കേരളം; യെല്ലോ അലർട്, അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതികഠിനമായ ചൂട് കൂടുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ളാസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. ക്‌ളാസുകൾ രാവിലെ 10.30ന് ശേഷം പാടില്ലെന്നാണ് ഉത്തരവ്.
ട്യൂഷൻ സെന്ററുകൾക്കും ഇത് ബാധകമാണ്....
ഇറാൻ ആക്രമിച്ചത് ഇന്ത്യൻ കപ്പലുകൾ; പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമിച്ചത് രണ്ട് ഇന്ത്യൻ കപ്പലുകളെയെന്ന് റിപ്പോർട്. ഇറാഖിൽ നിന്ന് 20 ലക്ഷം ബാരൽ എണ്ണയുമായി ഹോർമുസ് കടക്കുകയായിരുന്ന 'ജാഗ് അർണാവ്' എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
മറ്റൊരു...
ഹോർമുസിൽ നിയന്ത്രണം തുടർന്ന് ഇറാൻ; കപ്പലിന് നേരെ ആക്രമണം
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ വീണ്ടും നിയന്ത്രണം തുടർന്ന് ഇറാൻ. യുഎസ് ഉപരോധം പിൻവലിക്കാത്തതിനെ തുടർന്ന് തുറന്നിട്ട ഹോർമുസ് കടലിടുക്ക് 24 മണിക്കൂറിനകം ഇറാൻ അടച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം...
ചൂട് അതികഠിനം; കുപ്പിവെള്ളത്തിലും ജാഗ്രത വേണം, 510 സ്‌ഥാപനങ്ങൾക്ക് നോട്ടീസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. കുടിവെള്ളം, ജ്യൂസ് കടകൾ, ജ്യൂസ് നിർമാണ യൂണിറ്റുകൾ എന്നിവ...
‘എൻഡിഎ ആദ്യമായി പരാജയം നേരിട്ടു; സ്‌ത്രീകളുടെ രക്ഷകരാകുക അത്ര എളുപ്പമല്ല’
ന്യൂഡെൽഹി: സ്‌ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയങ്കാ ഗാന്ധി. വനിതാ സംവരണ ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം. പാർലമെന്റിൽ ഇന്നലെ സംഭവിച്ചത് ജനാധിപത്യത്തിന്റെ വിജയമാണ്. എൻഡിഎ ആദ്യമായി...
സ്‌കൂളിലെ പൊതുദർശനം അവസാനിച്ചു; കണ്ണീരിൽ കുതിർന്ന് നാട്
മലപ്പുറം: വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒമ്പതുപേരുടെയും പൊതുദർശനം അവസാനിച്ചു. രാവിലെ 9.15ഓടെ മലപ്പുറം പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച പൊതുദർശനത്തിൽ നിരവധിപ്പേരാണ് എത്തിയത്. പ്രിയ അധ്യാപകരുടെ ചേതനയറ്റ ശരീരം കണ്ട്...
‘ബുധനാഴ്‌ചയ്‌ക്കകം കരാറിലെത്തണം; ഇല്ലെങ്കിൽ ബോംബുകൾ വർഷിക്കും’
വാഷിങ്ടൻ: ഉടൻ വെടിനിർത്തൽ കരാറിലെത്താൻ ഇറാന് മുന്നറിയിപ്പ് നൽകി യുഎസ്. ബുധനാഴ്‌ചയ്‌ക്കുള്ളിൽ കരാറിൽ എത്താനാണ് നിർദ്ദേശം. ഇല്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കർശന മുന്നറിയിപ്പ് നൽകി.
വെടിനിർത്തൽ നീട്ടുന്ന...
നിതിൻ രാജിന്റെ മരണം; ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേർ പിടിയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നിർണായക അറസ്‌റ്റിലേക്ക് കടന്ന് അന്വേഷണ സംഘം. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്നുപേരെയാണ് അറസ്‌റ്റ് ചെയ്‌തത്....







































