കോവിഡ്; രോഗമുക്‌തി 6853 , രോഗബാധ 5440, സമ്പർക്കം 4699
തിരുവനന്തപുരം: ഇന്നത്തെ ആകെ രോഗബാധ 5440 ആണ്. സംസ്‌ഥാനത്ത് രോഗമുക്‌തി 6853. മൂന്നര മാസം പ്രായമുള്ള ഒരു കുഞ്ഞു ഉൾപ്പടെ ഇന്നത്തെ മരണ സംഖ്യ 24 ആണ്. സമ്പര്‍ക്ക രോഗികള്‍ 4699 ഇന്നുണ്ട്. ഉറവിടം അറിയാത്ത...
ശബരിമല തീര്‍ത്ഥാടനം; പുതിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
പത്തനംതിട്ട: ശബരിമലയിലെ മണ്ഡലകാല പൂജകള്‍ ആരംഭിക്കാനിരിക്കെ തീര്‍ത്ഥാടകര്‍ക്കുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ശബരിമലയില്‍ എത്തുന്ന ഭക്‌തരുടെ കൈവശം നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്...
‘നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരാവണം’; മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം: സര്‍ക്കാരിനെയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെയും വിമര്‍ശിച്ച് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. ബിനീഷ് കോടിയേരിയുടെ അറസ്‌റ്റ് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരായിരിക്കണം എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്....
പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ്; കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ല; ന്യായീകരിച്ച് ചെന്നിത്തല
തിരുവനന്തപുരം: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ എംസി കമറുദ്ദീൻ എംഎൽഎയെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കമറുദ്ദീൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഇടപെട്ട ബിസിനസ് തകർന്നതാണെന്നും ചെന്നിത്തല പറഞ്ഞു. നിക്ഷേപകർക്ക്...
ലൈഫ് മിഷൻ; ഫയലുകൾ വിളിച്ചുവരുത്താൻ അധികാരമുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്
തിരുവനന്തപുരം: ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിളിച്ചുവരുത്താൻ നിയമപരമായി അധികാരമുണ്ടെന്ന് വ്യക്‌തമാക്കി എൻഫോഴ്‌സ്‌മെന്റ്. നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ നോട്ടീസിന് ഇഡി മറുപടി നൽകും.
"പ്രതികൾ വൻ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തെളിവുകളുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ...
മൂന്ന് തവണ മൽസരിച്ചവരെ മാറ്റി നിർത്തണം; പുതുമുഖങ്ങൾക്ക് അവസരം നൽകണം; കെപിസിസിക്ക് കത്ത്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കുഴൽനാടൻ കത്ത് നൽകി.
മൂന്ന് തവണ മൽസരിച്ചവരെ മാറ്റിനിർത്തണമെന്ന് കുഴൽനാടൻ...
ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്; കമറുദ്ദീനെതിരായ നടപടി ചർച്ചയായേക്കും
കോഴിക്കോട്: ഫാഷൻ ഗോൾഡ് തട്ടിപ്പുകേസിൽ റിമാൻഡിലായ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരായ നടപടി ചർച്ച ചെയ്യാൻ മുസ്‌ലിം ലീഗ് ഉന്നതാധികാരി സമിതി യോഗം ഇന്ന് കോഴിക്കോട് ചേരും. കമറുദ്ദീന്റെ രാജി ആവശ്യപ്പെടാനാണ് സാധ്യത....
ആലപ്പുഴ ആകാശവാണി നിലയത്തിന് പൂട്ടിട്ട് പ്രസാർ ഭാരതി
ആലപ്പുഴ: ആലപ്പുഴ നിലയത്തിൽ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം നിർത്തലാക്കി പ്രസാർ ഭാരതി. 1971 മുതൽ കേരളത്തിലെ ശ്രോതാക്കൾ കേട്ടുശീലിച്ച സ്വരമാണ് വിസ്‌മൃതിയിലാകുന്നത്.
200 കിലോവാട്ട് പ്രസാരണിയുടെ പ്രവർത്തനം നിർത്തലാക്കി യന്ത്രസാമഗ്രികൾ മറ്റു ആകാശവാണി...








































