കർണാടകയിൽ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ വിജയം; വിഡി സതീശൻ
തിരുവനന്തപുരം: കർണാടകയിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ച സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും, രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന്റെ ഐക്യം കൂടിയായി ഈ വിജയം വിലയിരുത്തപ്പെടുമെന്നും...
കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെ; ബിജെപി തകർന്നുവെന്ന് കെ മുരളീധരൻ
കോഴിക്കോട്: കർണാടകയിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമെന്ന് കെ മുരളീധരൻ. കർണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ് തന്നെയാണ്. കർണാടകയിലെ ബിജെപി തകർന്നടിഞ്ഞു. മോദി മാജിക് കൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് ബിജെപിക്ക് വ്യക്‌തമായി. ബിജെപിയെ നേരിടാൻ...
പണം നൽകാതെ മാമ്പഴം വാങ്ങി മുങ്ങി; പോലീസുകാരന് സ്‌ഥലം മാറ്റം
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്‌ഥർക്ക് കൊടുക്കാൻ എന്ന പേരിൽ മാമ്പഴം വാങ്ങി പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ പോലീസുകാരന് സ്‌ഥലം മാറ്റം. തിരുവനന്തപുരം എആർ ക്യാമ്പിലേക്കാണ് ഇയാളെ സ്‌ഥലം മാറ്റിയത്. കഴക്കൂട്ടം...
ഡോ. വന്ദനയുടെ കൊലപാതകം; ഹൗസ് സർജൻമാർ ഇന്ന് മുതൽ എമർജൻസി ഡ്യൂട്ടിയിൽ
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ഹൗസ് സർജൻമാർ ആരംഭിച്ച സമരവും ഭാഗികമായി പിൻവലിച്ചു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ആരംഭിക്കും. ഇന്ന് രാത്രി എട്ടു...
താനൂർ ബോട്ടപകടം; സൈബർ ആക്രമണം നേരിടുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ ബോട്ടപകടത്തിൽ കേസെടുത്തതിൽ ചിലർ അസ്വസ്‌ഥർ ആണെന്ന് ഹൈക്കോടതി. ബോട്ട് ദുരന്തത്തിൽ സ്വമേധയാ എടുത്ത കേസിലും നടത്തിയ പരാമർശത്തിലുമാണ് ചിലർ അസ്വസ്‌ഥരായത്. കടുത്ത സൈബർ ആക്രമണം...
ഡോ. വന്ദനാ ദാസ് കൊലപാതകം; പിജി ഡോക്‌ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച സമരം പിജി ഡോക്‌ടർമാർ ഭാഗികമായി പിൻവലിച്ചു. എമർജൻസി ഡ്യൂട്ടി ചെയ്യാൻ തീരുമാനമായി. എന്നാൽ, ഒപി ബഹിഷ്‌കരണം...
കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്
ഇടുക്കി: ഇടുക്കി കമ്പംമേട്ടിൽ നവജാത ശിശു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അതിഥി തൊഴിലാളികൾ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. ദമ്പതികൾ എന്ന വ്യാജേന താമസിച്ചിരുന്ന അതിഥി തൊഴിലാളികളെ...
ഡോ.വന്ദനയുടെ കൊലപാതകം; അന്വേഷണം ഇന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട കേസ് അന്വേഷണം ഇന്ന് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കൊല്ലം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്....








































