Sat, May 9, 2026
29 C
Dubai

താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ റിമാൻഡിൽ

മലപ്പുറം: താനൂരിൽ 22 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ബോട്ടുടമ നാസർ റിമാൻഡിൽ. പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കിയത്. റിമാൻഡ് ചെയ്‌ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക്...

പുനഃസംഘടന പൂർത്തിയായില്ലേൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ല; കെ സുധാകരൻ

വയനാട്: ചുരുക്കം ചില നേതാക്കൾ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും, പുനഃസംഘടന പൂർത്തിയാക്കാൻ ആയില്ലെങ്കിൽ കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത്‌ തുടരില്ലെന്നും കെ സുധാകരൻ. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാൻ ആകുന്നില്ലെന്നും സുധാകരൻ തുറന്നടിച്ചു. വയനാട്ടിൽ നടക്കുന്ന...

താനൂർ ബോട്ടപകടം; കണ്ണടച്ചിരിക്കാൻ ആകില്ല- സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആദ്യമല്ലെന്നും, ദുരന്തത്തിന്റെ നിജസ്‌ഥിതി കണ്ടെത്തണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ബെഞ്ച് വ്യക്‌തമാക്കി. സംഭവത്തിൽ കേസെടുക്കാൻ രജിസ്‌ട്രാർക്ക് നിർദ്ദേശം നൽകി....

സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ബ്ളോക്കിൽ തീപിടിത്തം. മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മൂന്നാം നിലയിലുള്ള നോർത്ത് സാൻവിച്ച് ബ്ളോക്കിലാണ് തീപിടിത്തം ഉണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി...

താനൂർ ബോട്ടപകടം; തിരച്ചിൽ തുടരും- ബോട്ടുടമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

മലപ്പുറം: താനൂരിൽ ബോട്ടപകടം ഉണ്ടായ തൂവൽ തീരത്ത് ഇന്നും ദേശീയ ദുരന്ത നിവാരണ സേന തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകിട്ടോടെ 15 അംഗ സേനാ യൂണിറ്റ് കൂടി ദൗത്യസംഘത്തിന് ഒപ്പം ചേർന്നിരുന്നു. ആരെയും...

താനൂർ ബോട്ട് ദുരന്തം; അന്വേഷിക്കാൻ പ്രത്യേക സംഘം- ബോട്ടുടമ അറസ്‌റ്റിൽ

മലപ്പുറം: താനൂർ ബോട്ട് ദുരന്തം അന്വേഷിക്കാൻ 14 അംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. താനൂർ ഡിവൈഎസ്‌പിക്കാണ് അന്വേഷണ ചുമതല. മലപ്പുറം എസ്‌പി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. അതേസമയം, അപകടം ഉണ്ടാക്കിയ ബോട്ടിന്റെ...

താനൂർ ബോട്ടപകടം; ഉടമയുടെ വാഹനം കസ്‌റ്റഡിയിൽ- സഹോദരനെ ചോദ്യം ചെയ്യുന്നു

മലപ്പുറം: താനൂരിൽ അപകടം ഉണ്ടാക്കിയ അറ്റ്‌ലാന്റിക് ബോട്ട് ഉടമ നാസറിന്റെ വാഹനം കൊച്ചിയിൽ വെച്ച് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. പാലാരിവട്ടം പോലീസാണ് വാഹനം പിടിച്ചെടുത്തത്. ബോട്ടുടമയായ നാസറിന്റെ സഹോദരനും സുഹൃത്തുക്കളും വാഹനത്തിൽ ഉണ്ടായിരുന്നു....

താനൂർ ബോട്ട് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വിദഗ്‌ധർ അടക്കമുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ബോട്ട് മറിഞ്ഞു മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം...
- Advertisement -