Sat, Aug 15, 2026
37 C
Dubai

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു; കെഎസ്ഇബി ജീവനക്കാരന് എതിരെ കേസ്

തിരുവനന്തപുരം: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത തുടർക്കഥയാവുന്നു. തിരുവനന്തപുരത്ത് തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ജീവനക്കാരന് എതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫിസിലാണ് സംഭവം. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്ക് എതിരെയാണ്...

പ്രതിപക്ഷ നേതാവ് വിഡി സതീശന് വധഭീഷണി; ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് നേരെ വധഭീഷണി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് വിഡി സതീശന് നേരെ വധഭീഷണി മുഴക്കിയത്. സംഭവത്തിൽ സിനി ജോയ്, സിറാജു നരിക്കുനി എന്നിവർക്കും, 'സഖാവ് കേരള' എന്ന പ്രൊഫൈലിനുമെതിരെയും...

വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴി എടുക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇപി ജയരാജനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്‌ഥ മോശമെന്ന്...

മന്ത്രിയുടെ അശ്‌ളീല വീഡിയോ നിർമിക്കാൻ പ്രേരണ; ക്രൈം മാഗസിനിലെ ജീവനക്കാരനായി തിരച്ചിൽ

കൊച്ചി: അശ്ളീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചുവെന്ന കേസിൽ ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി തിരച്ചിൽ നടത്തി പോലീസ്. ഇയാളെ പിടികൂടാനായിട്ടില്ല. പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; വാദം തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയിൽ, ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ...

ലോക കേരള സഭക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്കാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള...

സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം

കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിൽവർ ലൈൻ വിരുദ്ധ സമിതി. സർക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച രണ്ടാം...

കെഎസ്ആർടിസി ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം...
- Advertisement -