സംസ്‌ഥാന സ്‌കൂൾ കലോൽസവം; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം തന്നെയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും നൽകുകയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഘാടക സമിതി യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ കലോൽസവത്തിൽ ഭക്ഷണം സംബന്ധിച്ച്...
‘ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ല’; ഫോറൻസിക് റിപ്പോർട് പുറത്ത്
തിരുവില്വാമല: തൃശൂരിൽ ഏഴ് മാസം മുൻപ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന ഫോറൻസിക് റിപ്പോർട് പുറത്തുവന്നു. സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ്...
പണം തട്ടിയ നടപടി അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകും; പി രാജീവ്
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ചു പണം തട്ടിയെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോൺഗ്രസ് പ്രവർത്തകയുടെ നടപടി അതീവ ക്രൂരവും ഞെട്ടൽ ഉളവാക്കുന്നതും ആണെന്ന് മന്ത്രി പറഞ്ഞു. പണം...
സുരേഷ് ഗോപിക്കെതിരായ കേസിൽ കഴമ്പില്ലെന്ന് പോലീസ്; കുറ്റപത്രം ബുധനാഴ്‌ച
കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ...
മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഗർഭസ്‌ഥശിശു മരിച്ചു
കുറുവിലങ്ങാട്: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയാണ് (32) ഗുരുതര പരിക്കുകളോടെ...
വല്ലപ്പുഴയിൽ പോത്തിനെ ഇടിച്ചു ട്രെയിൻ പാളം തെറ്റി; സർവീസുകൾ റദ്ദാക്കി
പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിന്റെ എഞ്ചിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ട്രാക്കിലേക്ക് കയറിവന്ന പോത്തിനെ ഇടിച്ചതാണ്...
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്‌റ്റേ
തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറകൾ സ്‌ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. നവംബർ ഒന്ന് മുതൽ സംസ്‌ഥാനത്തെ സ്വകാര്യ ബസുകളിൽ ക്യാമറ നിർബന്ധമാണെന്ന ട്രാൻസ്‌പോർട് കമ്മീഷണറുടെ സർക്കുലറാണ് ഹൈക്കോടതി സ്‌റ്റേ...
കളമശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ...








































