Tue, Sep 8, 2026
35 C
Dubai

ഉദയ്‌പൂർ കൊലപാതകം; ഒരാൾ കൂടി അറസ്‌റ്റിൽ

ജയ്‌പൂർ: ഉദയ്‌പൂർ കൊലപാതക കേസിൽ ഒരാളെ കൂടി എൻഐഎ അറസ്‌റ്റ് ചെയ്‌തു. ഉദയ്‌പൂർ സ്വദേശി ഫർഹാദ് മുഹമ്മദ് ഷെയ്ഖിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഗൂഢാലോചനയിൽ മുഖ്യപ്രതികളോടൊപ്പം ഇയാൾ പങ്കെടുത്തുവെന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇതോടെ കേസിൽ...

ഗോവൻ കോൺഗ്രസിൽ പ്രതിസന്ധി; പാർട്ടി യോഗം ബഹിഷ്‌കരിച്ച് 7 എംഎൽഎമാർ

പനാജി: സംസ്‌ഥാനത്ത് തിങ്കളാഴ്‌ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നു. ഇവർ ബിജെപിയിൽ ചേർന്നേക്കും എന്ന് വിവരങ്ങളുണ്ട്. ദിഗംബർ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎൽഎമാർ...

ശ്രീലങ്കയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ്‌; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ

ന്യൂഡെൽഹി: ശ്രീലങ്കൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്‌ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു....

ശിവന്റെ വേഷത്തിൽ കേന്ദ്രത്തിന് എതിരെ പ്രതിഷേധം; യുവാവ് അറസ്‌റ്റിൽ

ഗുവാഹത്തി: അസമില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ച യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബിരിഞ്ചി ബോറ എന്ന യുവാവ് ശിവന്റെ വേഷം ധരിച്ചായിരുന്നു പ്രതിഷേധിച്ചത്. മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്‌റ്റ്....

ബലി പെരുന്നാൾ; വാഗ അതിർത്തിയിൽ മധുരം കൈമാറി ഇന്ത്യ-പാക് സൈനികർ

ന്യൂഡെൽഹി: ബലി പെരുന്നാളിന്റെ ഭാഗമായി വാഗാ അതിർത്തിയിൽ ഇന്ത്യയും പാക് സൈനികരും മധുരപലഹാരങ്ങൾ കൈമാറി. അട്ടാരി-വാഗാ അതിർത്തിയിലാണ് സുരക്ഷാ സേനയും പാകിസ്‌ഥാൻ റേഞ്ചേഴ്‌സും മധുരം കൈമാറിയത്. ഈദ് ഉൽ-അദ്ഹയോട് അനുബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും...

വീട്ടിൽ അതിക്രമിച്ച് കയറി ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ കൊല്ലാൻ ശ്രമം. കൊച്ചി അയ്യപ്പൻകാവിൽ വെള്ളിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കുട്ടിയെ കൊല്ലാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സ്വദേശിയും തൃശൂർ ഒല്ലൂർ...

വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ശക്‌തമായ മഴ തുടരുന്നു. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

ആർഎസ്എസ് ഒരു നിരോധിത സംഘടനയല്ല; വി മുരളീധരൻ

തിരുവനന്തപുരം: ആർഎസ്എസിനെ പറ്റി പറഞ്ഞാൽ തെറ്റാണെന്ന് കരുതുന്നവർ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ആർഎസ്എസ് രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല. ആർഎസ്എസിനെതിരെ സംസാരിച്ചാൽ ജനങ്ങളുടെ പിന്തുണ കിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു....
- Advertisement -